Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
മതം
  Add your Comment comment
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ രാമായണ മസാചരണസമാപനം
Reporter
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 16 വ്യാഴം, കര്‍ക്കടകം 1 മുതല്‍ രാമായണമാസാചാരണത്തിന്റെ ഭാഗമായി അദ്ധ്യാത്മ രാമായണത്തിലെ പ്രസക്ത ഭാഗങ്ങള്‍ അനുഗ്രഹീത കലാകാരന്‍ ദിലീപ് വയല പാരായണം ചെയ്ത് സംപ്രേക്ഷണം ചെയ്ത് വരുന്നു. നാദശ്രീ ഓര്‍ക്കസ്ട്രയിലെയും, കോട്ടയം കലാരത്‌നയിലെയും പ്രധാന ഗായകനാണ് ദിലീപ് വയല. രാമായണ മാസാചാരണത്തിന്റെ ഭാഗമായി പ്രതിമാസ സന്ത്‌സംഗങ്ങളില്‍ രാമായണ പാരായണം ഉള്‍ക്കൊള്ളിക്കാറുണ്ടെങ്കിലും യുകെയില്‍ ഇദംപ്രഥമമായാണ് രമായണമസാചാരണം ഇത്ര വിപുലമായി ഫേസ്ബുക് സംപ്രേക്ഷണം വഴി ആചരിക്കുന്നത്. ആഗസ്റ്റ് 15 നും16 നും യുകെ സമയം വൈകിട്ട് 6 മണിക്കുള്ള സംപ്രേക്ഷണത്തോടെ രമായണമാസാചാരണം അവസാനിക്കുന്നതായിരിക്കും.

ലോകൈശ്വര്യത്തിനും രോഗമുക്തിക്കും ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കുന്നതിനോടൊപ്പം എല്ലാ സഹൃദയരെയും ഈ അധ്യാത്മരാമായണപാരായണ സംപ്രേക്ഷണ പരമ്പരയിലേക്ക് ഭഗവത് നാമത്തില്‍ സ്വാഗതം ചെയ്യുന്നതായി ലണ്ടന്‍ ഹിന്ദു ഐക്യവേദിയെ പ്രതിനിധീകരിച്ച് തെക്കുമുറി ഹരിദാസും, തേമ്പലത്ത് രാമചന്ദ്രനും അറിയിച്ചു.

broadcast via London Hindu Aikyavedi Facebook page at https://www.facebook.com/londonhinduaikyavedi.org
 
Other News in this category

 
 




 
Close Window