Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=110.6684 INR
ukmalayalampathram.com
Tue 15th Sep 2026
 
 
മതം
  Add your Comment comment
അഭിഷേകാഗ്‌നി ഗ്ലോബല്‍, ലിറ്റില്‍ ഇവാഞ്ചലിസ്റ്റ് മിനിസ്ട്രി ഉപവാസ പ്രാര്‍ത്ഥനാ ധ്യാനം ഓണ്‍ലൈനില്‍
ബാബു ജോസഫ്
കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും വേണ്ടി അവരുടെ മാതാപിതാക്കള്‍ക്കായി അഭിഷേകാഗ്‌നി ഗ്ലോബല്‍, ലിറ്റില്‍ ഇവാഞ്ചലിസ്റ്റ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഉപവാസ പ്രാര്‍ത്ഥനാ ധ്യാനം ഓണ്‍ലൈനില്‍ നാളെ. അഭിഷേകാഗ്‌നി മിനിസ്ട്രി ഡയറക്ടര്‍ ഫാ. ഷൈജു നടുവത്താനിയില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. യുകെ സമയം രാവിലെ 11.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയുള്ള ശുശ്രൂഷകള്‍ ഓസ്‌ട്രേലിയലില്‍ രാത്രി 8.30 മുതല്‍ 10.30 വരെയും ഇന്ത്യയില്‍ വൈകിട്ട് 6 മുതല്‍ 4 വരെയും സെന്‍ട്രല്‍ സമയം രാവിലെ 5 മുതല്‍ 7 വരെയുമാണ് . ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ , ഫാ. സോജി ഓലിക്കല്‍ , ഫാ. ഷൈജു നടുവത്താനിയില്‍ എന്നിവരുടെ ആത്മീയ നേതൃത്വത്തിലുള്ള അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി നാളിതുവരെ കുട്ടികള്‍ക്കുവേണ്ടിയുള്ള അനവധി പ്രോഗ്രാമുകളിലൂടെ കണ്ടതും ,കേട്ടതും , വിലയിരുത്തിയതുമായ വിഷയങ്ങളും കൂടാതെ കുട്ടികളുടെ ആത്മീയ , മാനസിക വളര്‍ച്ചയെ മുന്‍നിര്‍ത്തിയുള്ളതും അവരുടെ അഭിരുചിക്കിണങ്ങിയതുമായ വിവിധ പരിപാടികളും ഈ പ്രത്യേക ഉപവാസ പ്രാര്‍ത്ഥന ധ്യാനത്തിന്റെ ഭാഗമാകും.

ശുശ്രൂഷയിലേക്ക് അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി എല്ലാ മാതാ പിതാക്കളെയും യേശുനാമത്തില്‍ ക്ഷണിക്കുന്നു .

കൂടുതല്‍ വിവരങ്ങള്‍ക്ക് ;

യുകെ .തോമസ് 07877508926.

ഓസ്‌ട്രേലിയ .സിബി 0061401960133

അയര്‍ലന്‍ഡ് . ഷിബു 00353877740812.

ഓണ്‍ലൈനില്‍ 84547548386 എന്ന നമ്പറില്‍ സൂം ആപ്പ് വഴിയാണ് ശുശ്രൂഷകളില്‍ പങ്കെടുക്കെണ്ടത്
 
Other News in this category

 
 




 
Close Window