Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
മതം
  Add your Comment comment
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത വിമെന്‍സ് ഫോറം ഒരുക്കുന്ന ദമ്പതീ വിശുദ്ധീകരണധ്യാനം
ഫാ. ടോമി എടാട്ട്
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ദമ്പതീവര്‍ഷാചരണത്തിന്റെ ഭാഗമായി രൂപത വിമെന്‍സ് ഫോറം ഒരുക്കുന്ന ദമ്പതീ വിശുദ്ധീകരണധ്യാനം പ്രശസ്ത വചനപ്രഘോഷകയായ സി. ആന്‍ മരിയ എസ്.എച്ച്. നയിക്കുന്നതാണ്. രൂപതയിലെ എട്ടു റീജിയണുകളുകളിലായി ഓണ്‍ലൈനില്‍ നടത്തപ്പെടുന്ന ധ്യാനത്തിന് ഒക്ടോബര്‍ 4 ന് ഗ്ലാസ്‌ഗോവില്‍ തുടക്കമാകും. 'ക്രിസ്തീയദാമ്പത്യത്തിന്റെ വിശുദ്ധീകരണവും ദമ്പതികളുടെ ആല്മീയനവീകരണവും' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്. പിതാവിന്റെ സര്‍ക്കുലറിലൂടെ രൂപതയിലെ എല്ലാ ദമ്പതികളെയും ഈ നവീകരണ പ്രോഗ്രാമിലേക്കു പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. രൂപതയിലെ എട്ടു റീജിയനുകളിലും പ്രോഗ്രാമിന്റെ വിജയത്തിന് വേണ്ടിയുള്ള ഒരുക്ക മീറ്റിങ്ങുകളും പ്രാര്‍ത്ഥനകളും നടന്നു വരുന്നു. പ്രോട്ടോസിഞ്ചെല്ലൂസ് മോണ്‍.ആന്റണി ചുണ്ടെലിക്കാട്ട് , ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജോസ് അഞ്ചാനിക്കല്‍ , വിമെന്‍സ് ഫോറം ഡയറക്ടര്‍ സി. കുസുമം എസ് എച്ച് , വിമെന്‍സ് ഫോറം രൂപത പ്രസിഡന്റ് ജോളി മാത്യു , മറ്റു രൂപത , റീജിയന്‍ ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ നടക്കുന്നത്. രൂപതയിലെ എല്ലാ ദമ്പതികളെയും ഈ വിശുദ്ധീകരണ ധ്യാനത്തിലേക്കു പ്രാര്‍ത്ഥനാപൂര്‍വ്വം ക്ഷണിക്കുന്നു.

ധ്യാനം നടക്കുന്ന റീജിയന്‍ തീയതി സമയം (UK Time)

ഗ്ലാസ്‌ഗോ ഒക്ടോബര്‍ 4, 4.00 5.30 പിഎം. സൗത്താംപ്റ്റന്‍ ഒക്ടോബര്‍ 10, 4.00 5.30. പിഎം കവന്ററി ഒക്ടോബര്‍ 11, 4.00 5.30 പിഎം. ലണ്ടന്‍ ഒക്ടോബര്‍ 17, 5.00 6.30 പിഎം. കേംബ്രിഡ്ജ് ഒക്ടോബര്‍ 18, 5.00 6.30 പിഎം. പ്രെസ്റ്റണ്‍ ഒക്ടോബര്‍ 24, 6.00 7.30 പിഎം. ബ്രിസ്റ്റോള്‍ കാര്‍ഡിഫ് ഒക്ടോബര്‍ 25, 5.00 6.30 പിഎം. മാഞ്ചസ്റ്റര്‍ October 31, 5.00 6.30 pm.


For more details: +447309085138, +447908990369
 
Other News in this category

 
 




 
Close Window