Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.0012 INR  1 EURO=107.3077 INR
ukmalayalampathram.com
Fri 03rd Apr 2026
 
 
മതം
  Add your Comment comment
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ദീപാവലി ആഘോഷിച്ചു
Reporter
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ദീപാവലി ആഘോഷിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കെണ്ടതിനാല്‍ ഐക്യവേദിയുടെ ഫേസ്ബുക് പേജ് വഴിയാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്.

കാസര്‍ഗോഡ് റിഥം മേലോഡീസ് അവതരിപ്പിക്കുന്ന തത്സമയ ഭക്തി ഗാനമേള അരങ്ങേറി. നളിന്‍ നാരായണ്‍ നേതൃത്വം നല്‍കിയ ഭക്തി ഗാനമേളയില്‍ നളിന്റെ മകള്‍ ബേബി വൈഗ ഉള്‍പ്പെടെ പത്തിലധികം കലാകാരന്‍മാരും സാങ്കേതിക വിദഗ്ദ്ധരും പങ്കെടുത്തു. കാസര്‍ഗോഡ് ജില്ലയിലെ കാവുഗോളി കടപ്പുറത്തെ നാരായണന്‍ പുഷ്പ ദമ്പതികളുടെ മകനായി ജനിച്ച നളിന്‍ ചെറുപ്പം മുതല്‍ തന്നെ സംഗീതത്തില്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു.പ്രശസ്ത സംഗീതജ്ഞന്‍ സ്വാതി വിജയന്‍ മാസ്റ്ററുടെ കീഴില്‍ സംഗീതം അഭ്യസിച്ച നളിന്‍ നിരവധി വേദികളിലും ഓഡിയോ കാസ്സറ്റുകളിലും പാടിയിട്ടുണ്ട്. നളിന്‍ കഴിഞ്ഞ 25 വര്‍ഷങ്ങളായി സംഗീത മേഖലയില്‍ തുടരുന്നു.

കാസര്‍ഗോഡ് റിഥം മേലോഡീസ് അവതരിപ്പിക്കുന്ന ഭക്തി ഗാനമേളയില്‍ പങ്കെടുത്തവര്‍;

SINGERS: Nalin Narayan, Baby Vaiga N, Anup Narayan

Keyboard: Purushotham

Flute: Jayan Eyakkad

Tabla: Muralidharan

Sithaar: Swathi Vijayan Master

Rhythm Pad: Umesh

Sound Engineer: Ashraf

Camera: Azeez, CMAX Live Broadcasting

Assistant camera support: Santhosh

Stage, Light and Sound Sponsor: SPT Live Light and Sounds Kumbla

എല്ലാ സഹൃദയരെയും ലണ്ടന്‍ ഹിന്ദു ഐക്യവേദിയെ പ്രതിനിധീകരിച്ച് തെക്കുമുറി ഹരിദാസും, തേമ്പലത്ത് രാമചന്ദ്രനും ദീപാവലി ആഘോഷങ്ങളിലേക്ക് ഭഗവത് നാമത്തില്‍ സ്വാഗതം ചെയ്തു.
For more information kindly contact Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601.

To participate: Kindly visit LHA's Facebook page https://www.facebook.com/londonhinduaikyavedi.org/
 
Other News in this category

 
 




 
Close Window