Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.0012 INR  1 EURO=107.3077 INR
ukmalayalampathram.com
Fri 03rd Apr 2026
 
 
മതം
  Add your Comment comment
നിത്യജീവന്റെ സുവിശേഷവുമായി പുതുവത്സരത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കും
ബാബു ജോസഫ്
പ്രാര്‍ത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും യേശുക്രിസ്തുവെന്ന നിത്യ ജീവന്റെ വാക്‌സിനേഷന്‍ സ്വയം സ്വീകരിക്കുകവഴി ഏതൊരു മഹാമാരിയെയും അതിജീവിച്ചുകൊണ്ട് , മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വര്‍ത്തമാനകാലത്തിന്റെ ആവശ്യകതയെ മുന്‍നിര്‍ത്തി ഫാ.ഷൈജു നടുവത്താനിയുടെ നേതൃത്വത്തില്‍ സെഹിയോന്‍ യുകെ നയിക്കുന്ന പുതുവര്‍ഷത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ ഓണ്‍ലൈനില്‍ നാളെ നടക്കും.

കണ്‍വെന്‍ഷനെ ലോകത്തേതൊരാള്‍ക്കും നേരിട്ടനുഭവവേദ്യമാക്കുന്ന ഓണ്‍ലൈന്‍ ശുശ്രൂഷയാക്കിമാറ്റിയിക്കൊണ്ട് സെഹിയോന്‍ യുകെയുടെ നവസുവിശേഷവത്ക്കരണത്തിനായുള്ള നൂതന പാതയില്‍ അനുഗ്രഹ സന്ദേശമേകിക്കൊണ്ട് സീറോ മലങ്കര മലങ്കര സഭ പത്തനംതിട്ട രൂപത അധ്യക്ഷനും കെ സി ബി സി കരിസ്മാറ്റിക് കമ്മീഷന്‍ ചെയര്‍മാനുമായ അഭിവന്ദ്യ ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയോസ് കണ്‍വെന്‍ഷനില്‍ ഇത്തവണ ശുശ്രൂഷ നയിക്കും. അനുഗ്രഹീത വചന പ്രഘോഷകനും സെഹിയോന്‍ യുകെ ഡയറക്ടറുമായ ഫാ. ഷൈജു നടുവത്താനിയില്‍ നയിക്കുന്ന കണ്‍വെന്‍ഷനില്‍ സെഹിയോന്‍ മിനിസ്ട്രിയിലെ പ്രശസ്ത വചന പ്രഘോഷകനും , രോഗശാന്തി ശുശ്രൂഷകനുമായ ബ്രദര്‍.സെബാസ്റ്റ്യന്‍ സെയില്‍സും പങ്കെടുക്കും. ആഗോളതലത്തില്‍ നവസുവിശേഷവത്ക്കരണം ലക്ഷ്യമാക്കി സെഹിയോന്‍ യുകെ യുടെ സ്ഥാപകന്‍ റവ.ഫാ.സോജി ഓലിക്കല്‍ തുടക്കമിട്ട ,ദേശഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുത്തുവരുന്ന കണ്‍വെന്‍ഷന്‍ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനില്‍ നടക്കുമ്പോള്‍ കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും സെഹിയോന്‍ യുകെ യുടെ കിഡ്‌സ് ഫോര്‍ കിങ്ഡം ടീമിന്റെ നേതൃത്വത്തില്‍ പ്രത്യേക ശുശ്രൂഷയും ഉണ്ടായിരിക്കും.
അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന കണ്‍വെന്‍ഷനില്‍ യുകെ സമയം രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 മണിവരെയായിരിക്കും മലയാളം കണ്‍വെന്‍ഷന്‍ .12 മുതല്‍ 2 വരെ കുട്ടികള്‍ക്കും 2 മണിമുതല്‍ 4 വരെ ഇംഗ്ലീഷിലും കണ്‍വെന്‍ഷന്‍ നടക്കും . .

WWW.SEHIONUK.ORG/LIVE എന്ന വെബ്‌സൈറ്റിലും സെഹിയോന്‍ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.

രോഗ പീഡകള്‍ക്കെതിരെ പ്രാര്‍ത്ഥനയുടെ കോട്ടകള്‍ തീര്‍ത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുക്കുന്ന , വി. കുര്‍ബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉള്‍പ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് നാളെ 2021 ജനുവരി 8 ന് ശനിയാഴ്ച്ച രാവിലെ 9 മുതല്‍ സെഹിയോന്‍ മിനിസ്ട്രി യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജോണ്‍സണ്‍ +44 7506 810177

അനീഷ് 07760 254700

ബിജുമോന്‍ മാത്യു 07515 368239
 
Other News in this category

 
 




 
Close Window