Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
മതം
  Add your Comment comment
രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ കുട്ടികളുടെ പ്രത്യേക ശുശ്രൂഷ
ബാബു ജോസഫ്
കോവിഡ് മഹാമാരിയുടെ തകര്‍ച്ചയിലും ലോകത്തിന് പ്രത്യാശയും നവ ചൈതന്യവും പുതിയ ദിശാബോധവും നല്‍കിക്കൊണ്ട് സെഹിയോന്‍ യുകെ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ 13 ന് ഓണ്‍ലൈനില്‍ നടക്കുമ്പോള്‍ കുട്ടികള്‍ക്കും സെഹിയോന്‍ യുകെ യുടെ കിഡ്‌സ് ഫോര്‍ കിങ്ഡം ടീമിന്റെ നേതൃത്വത്തില്‍ പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും.

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന കണ്‍വെന്‍ഷന്‍ യുകെ സമയം രാവിലെ 9 മുതല്‍ആരംഭിക്കുമ്പോള്‍ ഉച്ചയ്ക്ക് 12 മുതല്‍ 1 വരെ പ്രീ ടീന്‍സ് കുട്ടികള്‍ക്കും 1 മുതല്‍ 2വരെ ടീനേജ് പ്രായക്കാരായ കുട്ടികള്‍ക്കും ഇംഗ്ലീഷില്‍ പ്രത്യേക കണ്‍വെന്‍ഷന്‍ നടക്കും . .

WWW.SEHIONUK.ORG/LIVE എന്ന വെബ്‌സൈറ്റിലും സെഹിയോന്‍ യൂട്യൂബ് , ഫേസ്ബുക്ക് ,ടീന്‍സ് ഫോര്‍ കിങ്ഡം ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.

രോഗ പീഡകള്‍ക്കെതിരെ പ്രാര്‍ത്ഥനയുടെ കോട്ടകള്‍ തീര്‍ത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുക്കുന്ന , വി. കുര്‍ബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉള്‍പ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് സെഹിയോന്‍ മിനിസ്ട്രി യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജോണ്‍സണ്‍ -+44 7506 810177?

അനീഷ് -07760 254700?

ബിജുമോന്‍ മാത്യു -07515 368239
 
Other News in this category

 
 




 
Close Window