Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=110.6684 INR
ukmalayalampathram.com
Tue 15th Sep 2026
 
 
മതം
  Add your Comment comment
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ പുതിയ വൈദികര്‍ സ്ഥാനമേറ്റു
ഫാ. ടോമി എടാട്ട്
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ പുതിയ നിയമനങ്ങള്‍. 'സുവിശേഷകന്റെ ജോലി' ഏറ്റെടുത്ത് സഭാസമൂഹത്തെ നയിക്കുവാന്‍ വിവിധ മിഷനുകളില്‍ വൈദികരെ നിയമിച്ചതായി രൂപതാ നേതൃത്വം അറിയിച്ചു. ഫാ. ജോസ് അന്ത്യാകുളം MCBS, ഫാ. ജോബിന്‍ കോശക്കല്‍ VC, ഫാ. ജോ മാത്യു മൂലെച്ചേരി VC , ഫാ. ജിനു മുണ്ടുനടക്കല്‍ എന്നിവരെ രൂപതയുടെ പുതിയ ശുശ്രൂഷാമേഖലകളില്‍ നിയമിച്ചതായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു.

ബെക്‌സില്‍, ബ്രൈറ്റണ്‍, ഈസ്റ്റ്‌ബോണ്‍, ഹെയ്ല്‍ഷാം, ഹേസ്റ്റിംഗ്‌സ് എന്നിവ ഉള്‍ക്കൊള്ളുന്ന സെന്റ് തോമസ് മൂര്‍ പ്രോപോസ്ഡ് മിഷന്റെയും, സെന്റ് കാതറീന്‍ പ്രോപോസ്ഡ് മിഷന്റെയും (ചിചെസ്റ്റര്‍, ലിറ്റില്‍ഹാംപ്ടണ്‍, വര്‍ത്തിങ്) കോര്‍ഡിനേറ്ററായി ഫാ. ജോസ് അന്ത്യാകുളം MCBS നിയമിതനായി.

സെന്റ് കാര്‍ഡിനല്‍ ന്യൂമാന്‍ മിഷന്‍ ഓക്‌സ്‌ഫോര്‍ഡ് & ബാന്‍ബറിയുടെ ഡയറക്ടറായി ഫാ. ഫാ. ജോബിന്‍ കോശക്കല്‍ VC യെ നിയമിച്ചതായും രൂപതാകേന്ദ്രത്തില്‍ നിന്നും അറിയിച്ചു. എപ്പാര്‍ക്കിയുടെ അസ്സോസിയേറ്റ് ഫിനാന്‍സ് ഓഫീസര്‍, രൂപതാധ്യക്ഷന്റെ സെക്രട്ടറി ഏന്നീ ചുമതലകള്‍ ആയിരിക്കും ഫാ. ജോ മാത്യു മൂലെച്ചേരി VC നിര്‍വഹിക്കുക.

ഔര്‍ ലേഡി ഓഫ് ലൂര്‍ഡ്‌സ് മിഷന്‍ പീറ്റര്‍ബറോ & സ്പാല്‍ഡിങ് ന്റെ ഡയറക്ടറും സേക്രട്ട് ഹാര്‍ട്ട് പ്രോപോസ്ഡ് മിഷന്‍ കിംഗ്‌സ്‌ലിന്‍ & ബോസ്റ്റണ്‍ ന്റെ കോര്‍ഡിനേറ്ററായും ഫാ. ജിനു മുണ്ടുനടക്കലിനെയും നിയമിച്ചതായി രൂപതാധ്യക്ഷന്‍ അറിയിച്ചു.

പുതിയതായി നിയമിതരായ വൈദികര്‍ക്ക് രൂപതാസമൂഹം ആശംസകളും പ്രാര്‍ത്ഥനകളും നേര്‍ന്നു.
 
Other News in this category

 
 




 
Close Window