Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.0012 INR  1 EURO=107.3077 INR
ukmalayalampathram.com
Fri 03rd Apr 2026
 
 
മതം
  Add your Comment comment
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത രണ്ടാം വര്‍ഷ സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍
ഫാ.ടോമി എടാട്ട്
ഈ വര്‍ഷത്തെ സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. രണ്ടായിരത്തില്പരം കുട്ടികള്‍ മത്സരിച്ച യൂറോപ്പിലെത്തന്നെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ് മത്സരമാണ് ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വിശ്വാസപരിശീലനക്ലാസ്സുകളിലെ കുട്ടികള്‍ക്കായി സുവാറ എന്ന പേരില്‍ കഴിഞ്ഞ വര്ഷം സംഘടിപ്പിച്ചത് . കുട്ടികളുടെ പങ്കാളിത്തം കൊണ്ടും ദൈവജനത്തിന്റെ സഹകരണംകൊണ്ടും ഏറെ പ്രശംസപിടിച്ചുപറ്റിയ ഈ മത്സരം കുട്ടികള്‍ ബൈബിള്‍ പഠിക്കുക എന്ന ലഷ്യത്തിലുറച്ചുനിന്നുകൊണ്ട് ഈ വര്‍ഷവും നടത്തപെടുകയാണ്.

രൂപത വിശ്വാസപരിശീലനക്ലാസ്സുകളിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നടത്തുന്ന ഈ മത്സരം മുന്‍ വര്ഷത്തേതുപോലെതന്നെ ഓണ്‍ലൈന്‍ ആയിട്ടാണ് നടത്തുക. ഈ വര്‍ഷം മുതിര്‍ന്നവര്‍ക്കും സുവാറ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ടായിരിക്കും. മത്സരത്തില്‍പങ്കെടുക്കുന്നതിനുള്ള പേരുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയതി ഒക്ടോബര്‍ പത്തിനാണ് . മത്സരങ്ങള്‍ ഒക്ടോബര്‍ ഇരുപത്തിമൂന്നിന് തുടങ്ങും.സെമി ഫൈനല്‍ മത്സരങ്ങള്‍ നവംബര്‍ ഇരുപതാംതീയതി നടത്തി ഫൈനല്‍ മത്സരം ഡിസംബര്‍ പതിനൊന്നാം തിയതി ലൈവ് ആയി നടത്താവുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ആദ്യ റൗണ്ട് മത്സരങ്ങള്‍ മൂന്ന് ആഴ്ചകളായി നടത്തി ഏറ്റവും കൂടുതല്‍ മാര്‍ക്കുകള്‍ നേടുന്ന അമ്പതുശതമാനം കുട്ടികള്‍ സെമി ഫൈനല്‍ മത്സരത്തിന് യോഗ്യതനേടും . സെമി ഫൈനല്‍ മത്സരത്തില്‍ ഓരോ ഏജ് ഗ്രൂപ്പില്‍നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്കുകള്‍ നേടുന്ന അഞ്ച് മത്സരാര്‍ത്ഥികള്‍ ഫൈനലിലേക്ക് യോഗ്യത നേടും .മത്സരങ്ങളെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും പേരുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുമായി ബൈബിള്‍ അപ്പോസ്റ്റലേറ്റ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക .

http://smegbbiblekalotsavam.com/
 
Other News in this category

 
 




 
Close Window