Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
മതം
  Add your Comment comment
'സെന്‍സസ് ഫിദെയ് '. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ വിശ്വാസവബോധ സെമിനാര്‍
Reporter
ബര്‍മിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ അഡ്‌ഹോക് പാസ്റ്ററല്‍ കൗണ്‍സില്‍ മീറ്റിങ്ങിനോടനുബന്ധിച്ച് വിശ്വാസവബോധ സെമിനാര്‍ സംഘടിപ്പിക്കുന്നു . 2014 ല്‍ പിതാവ് എഴുതിയ അപ്പോസ്തലിക ലേഖനമായ സെന്‍സെസ് ഫിദെയ് യെ അടിസ്ഥനമാക്കി നടത്തുന്ന ഈ സെമിനാര്‍ നയിക്കുന്നത് റെവ. ഡോ . ജോസഫ് കറുകയില്‍ ( നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ) ആണ് . വെള്ളിയാഴ്ച സൂം പ്ലാറ്റ്‌ഫോമില്‍ നടക്കുന്ന സെമിനാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്യും . രൂപതയിലെ തിരഞ്ഞെടുക്കപ്പെട്ട അഡ്‌ഹോക് പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളോടൊപ്പം മറ്റു സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ കൂടി എല്ലാവര്‍ക്കും ലഭ്യമാകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത് . പാസ്റ്ററല്‍ കൌണ്‍സില്‍ സെക്രെട്ടറി റോമില്‍സ് മാത്യു സ്വാഗതം ആശംസിക്കും , പാസ്റ്ററല്‍ കൌണ്‍സില്‍ ജോയിന്റ് സെക്രെട്ടറി ജോളി മാത്യു നന്ദി അര്‍പ്പിക്കും , 2023 ല്‍ റോമില്‍ നടക്കുന്ന സാര്‍വത്രിക സൂനഹദോസിന് മുന്നോടിയായി പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാന പ്രകാരം സഭ മുഴുവനായും സാര്‍വത്രിക തലത്തല്‍ ദൈവജനത്തെ മുഴുവന്‍ ശ്രവിക്കുന്ന ഒരു പ്രക്രിയ നടത്താന്‍ ഇതിന്റെ അടിസ്ഥാനത്തില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ഇതിനൊരുക്കമായുള്ള നടപടികള്‍ ആരംഭിച്ചിരുന്നു . ഈ പശ്ചാത്തലത്തില്‍ ഏറെ പ്രസക്തമായ ഈ വിഷയത്തെ സംബന്ധിച്ച് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ നടക്കുന്ന ഈ സെമിനാര്‍ ഏറെ പ്രാധാന്യത്തോടെയാണ് ക്രമീകരിച്ചിരിക്കുന്നത് .
 
Other News in this category

 
 




 
Close Window