Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=110.6684 INR
ukmalayalampathram.com
Tue 15th Sep 2026
 
 
മതം
  Add your Comment comment
അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി- നോമ്പുകാല യുവജന ധ്യാനം 18 മുതല്‍ 20 വരെ
ബാബു ജോസഫ്
അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ യുവജനങ്ങള്‍ക്കായി നോമ്പുകാല ധ്യാനം മാര്‍ച്ച് 18 മുതല്‍ 20 വരെ വെയില്‍സിലെ കെഫെന്‍ ലീ പാര്‍ക്കില്‍ വച്ച് നടത്തപ്പെടുന്നു.

ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ അനേകം യുവതീയുവാക്കളെ യഥാര്‍ത്ഥ ദൈവിക ജീവിതത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിനാല്‍ താമസിച്ചുള്ള ധ്യാനമാണ് വെള്ളി , ശനി , ഞായര്‍ ദിവസങ്ങളിലായി നടത്തുന്നത് . ഇതിലേക്കുള്ള രെജിസ്‌ട്രേഷന്‍ തുടരുന്നു.

afcmuk.org/register എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ് . വലിയ നോമ്പിന്റെ ഒരുക്കമായി നടത്തപ്പെടുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി യേശുനാമത്തില്‍ എല്ലാ യുവതീയുവാക്കളെയും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

ഡെന്ന 07443861520, മെല്‍വിന്‍ 07546112573.
 
Other News in this category

 
 




 
Close Window