Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
മതം
  Add your Comment comment
മാഞ്ചസ്റ്റര്‍ സെന്റ്. മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തോഡോക്‌സ് ദേവാലയ പുനരുദ്ധാരണം: ആദ്യ ടിക്കറ്റ് വില്പന
Reporter
മാഞ്ചസ്റ്റര്‍ സെന്റ്. മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തോഡോക്‌സ് വിശ്വാസ സമൂഹം വാങ്ങിയ ദേവാലയത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വരൂപിക്കുന്ന ഫണ്ട് ശേഖരണത്തിനായി പുറത്തിറക്കുന്ന ലോട്ടറി ടിക്കറ്റിന്റെ ആദ്യവില്പന ഇന്ന് സെയില്‍ സെന്റ്. ഫ്രാന്‍സീസ് ദേവാലയത്തില്‍ വച്ച് നടക്കും. ഉച്ചക്ക് 12 മണിക്ക് നടക്കുന്ന പ്രസ്തുത ചടങ്ങില്‍ ഇടവക വികാരി ഫാ.ഗീവര്‍ഗീസ് തണ്ടായത്ത്, സഹവികാരി റവ. ഫാ. എല്‍ദോസ് രാജന്‍ എന്നിവര്‍ ചേര്‍ന്നായിരിക്കും ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുക.

യുക്മ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ്, മുന്‍ യുക്മ പ്രസിഡന്റ് ഫ്രാന്‍സീസ് മാത്യു കവളക്കാട്ടില്‍, അലൈഡ് ഫിനാന്‍സ് മാനേജിംഗ് പാര്‍ട്ണര്‍ ജോയ് തോമസ്, എം.എം.സി.എ പ്രസിഡന്റ് ആഷന്‍ പോള്‍, എം.എം.എ പ്രസിഡന്റ് വില്‍സന്‍ മാത്യു, സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജിജി എബ്രഹാം, ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ചാക്കോ ലൂക്ക്, നോര്‍ത്ത് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സാജു പാപ്പച്ചന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.

ഇടവക സെക്രട്ടറി ബിജോയ് ഏലിയാസ്, ട്രസ്റ്റി എല്‍ദോസ് കുര്യാക്കോസ്, കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസ്തുത ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
 
Other News in this category

 
 




 
Close Window