Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.8751 INR  1 EURO=105.9659 INR
ukmalayalampathram.com
Fri 12th Dec 2025
 
 
മതം
  Add your Comment comment
ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ ഫാ. മാത്യു പിണക്കാട്ട്, ഫാ. ബിനോജ് മുളവരിക്കല്‍ എന്നിവരും
???? ?????
തിരുഹൃദയ ഭക്തിയില്‍ ജൂണ്‍ മാസ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ ഇന്ന് ബര്‍മിങ്ഹാം ബെഥേല്‍ സെന്ററില്‍ നടക്കും . കണ്‍വെന്‍ഷന്‍ രാവിലെ 8 ന് ആരംഭിക്കും.
സെഹിയോന്‍ യുകെ യുടെ അത്മീയ നേതൃത്വം ഫാ ഷൈജു നടുവത്താനിയില്‍ നയിക്കുന്ന കണ്‍വെന്‍ഷനില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ചാന്‍സലര്‍ ഫാ. മാത്യു പിണക്കാട്ട് , പ്രശസ്ത സംഗീതജ്ഞനും ഗാനരചയിതാവും സീറോ മലബാര്‍ സഭ യുവജനകൂട്ടായ്മയുടെ യൂറോപ്പ് ഡയറക്ടറുമായ ഫാ ബിനോജ്ആ മുളവരിക്കല്‍ നോര്‍ത്താംപ്ടണ്‍ രൂപതയിലെ ഡീക്കന്‍ ബ്രിന്‍ ഡെന്‍സിയര്‍ എന്നിവരും വിവിധ ശുശ്രൂഷകളില്‍ പങ്കുചേരും.

പ്രശസ്ത സുവിശേഷകന്‍ ഫാ സേവ്യര്‍ ഖാന്‍ വട്ടായില്‍ രൂപം കൊടുത്ത സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യില്‍ നിന്നും കത്തിപ്പടര്‍ന്ന വിവിധങ്ങളായ ശുശ്രൂഷകള്‍ക്ക് ജീവവായുവായി നിലനില്‍ക്കുന്ന , സെഹിയോന്‍ യുകെ സ്ഥാപക ഡയറക്ടര്‍ ഫാ . സോജി ഓലിക്കല്‍ തുടക്കമിട്ട , പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്ക്ക് താങ്ങായി നിലകൊള്ളുകയാണ് . വിവിധ പ്രദേശങ്ങളില്‍നിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കണ്‍വെന്‍ഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകര്‍ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വര്‍ത്തമാന കാലത്തിന്റെ ആവശ്യകതയെയും മുന്‍നിര്‍ത്തി നടക്കുന്ന കണ്‍വെന്‍ഷനില്‍ കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും സെഹിയോന്‍ യുകെ യുടെ കിഡ്‌സ് ഫോര്‍ കിങ്ഡം , ടീന്‍സ് ഫോര്‍ കിങ്ഡം ടീമിന്റെ നേതൃത്വത്തില്‍ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കണ്‍വെന്‍ഷനിലുടനീളം കുമ്പസാരത്തിനും സ്പിരിച്വല്‍ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് .

ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുക്കുന്ന ,ജപമാല , വി. കുര്‍ബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉള്‍പ്പെടുന്ന രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് സെഹിയോന്‍ മിനിസ്ട്രി യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജോണ്‍സണ്‍ ?+44 7506 810177?

അനീഷ് ?07760 254700?

ബിജുമോന്‍ മാത്യു ?07515 368239?

യുകെ യുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും കണ്‍വെന്‍ഷനിലേക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാന്‍ ;

ബിജു എബ്രഹാം 07859 890267

ജോബി ഫ്രാന്‍സിസ് 07588 809478
 
Other News in this category

 
 




 
Close Window