Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
മതം
  Add your Comment comment
പന്റ്റാസാഫ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ ആന്തരിക സൗഖ്യ ധ്യാനം 17 മുതല്‍; ഫാ.പോള്‍ പാറേക്കാട്ടില്‍ നയിക്കും
?????????? ?????????
ഡിവൈന്‍ റിട്രീറ്റ് സെന്ററിന്റെ നേതൃത്വത്തില്‍ വെയില്‍സിലെ പന്റ്റാസാഫില്‍ പുതുതായി ആരംഭിച്ച ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ മൂന്നു ദിവസത്തെ താമസിച്ചുള്ള ധ്യാന ശുശ്രുഷകള്‍ 17 മുതല്‍ 19 വരെ നടത്തപ്പെടുന്നതാണ്. പ്രശസ്ത ധ്യാന ഗുരുവും, വിന്‍സന്‍ഷ്യല്‍ കോണ്‍ഗ്രിഗേഷന്‍ സഭാംഗവും, പന്റ്റാസാഫ് ഡിവൈന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറുമായ ഫാ. പോള്‍ പാറേക്കാട്ടില്‍ ആന്തരിക സൗഖ്യ ധ്യാന ശുശ്രുഷകള്‍ നയിക്കുന്നതാണ്.

റാംസ്ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടറും, യുകെയിലെ പ്രശസ്ത വചന പ്രഘോഷകനുമായ ഫാ. ജോസഫ് എടാട്ട് വി.സി ത്രിദിന ധ്യാന ശുശ്രുഷകളില്‍ പങ്കു ചേരും.

വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിക്ക് ആരംഭിക്കുന്ന ധ്യാന ശുശ്രുഷ 19നു ഞായറാഴ്ച വൈകുന്നേരം നാലു മണിയോടെ സമാപിക്കും. പതിനെട്ടു വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കായി ധ്യാന ശുശ്രുഷ നിജപ്പെടുത്തിയിരിക്കുകയാണ്.

വേദനാജനകമായ ഓര്‍മ്മകളെയും അനുഭവങ്ങളെയും ഓര്‍ത്തെടുത്തു ദൈവത്തിന്റെ രോഗശാന്തി ശക്തിയിലൂടെ സൗഖ്യപ്പെടുവാന്‍ അനുഗ്രഹാവസരം ഒരുക്കുന്ന ധ്യാന ശുശ്രൂഷയിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ഡയറക്ടര്‍ അറിയിച്ചു.

രജിസ്‌ട്രേഷനും വിശദ വിവരങ്ങള്‍ക്കും 01352 711053 , 07417 494277 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുവാന്‍ താല്‍പര്യപ്പെടുന്നു.

ധ്യാനകേന്ദ്രത്തിന്റെ വിലാസം

VINCENTIAN DIVINE RETREAT CENTRE, FRANCISCAN FRIARY,

MONASTERY ROAD, PANTASAPH , HOLY WELL, CH8 8PE, UK.

Nearest Railway Station - FLINT ( 7.5 MILES)
 
Other News in this category

 
 




 
Close Window