Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
മതം
  Add your Comment comment
ഉണ്ണിമിശിഹായുടെ തിരുപിറവിയുടെ ഒരുക്കമായി; റെക്സം രൂപതയിലെ മലയാളികള്‍ ക്കായി ഏകദിന ധ്യാനം നവംബര്‍ 23ന്
Text By: Benny Thomas
റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ഉണ്ണിമിശിഹായുടെ തിരുപിറവിയുടെ ഒരുക്കമായി റെക്സം രൂപതയിലെ മലയാളികള്‍ക്കായി ഏകദിന ധ്യാനം നവംബര്‍ 23ന് വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ 4.30 മണി വരെ റെക്സം സെന്റ്മേരീസ് കത്തിഡ്രലില്‍ നടത്തപെടുന്നു. ധ്യാനം നയിക്കുന്നത് യുകെയിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ പന്ദാസഫ് ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറും സുവിശേഷ വചനപ്രഘോഷകനുമായ ഫാദര്‍ പോള്‍ പാറേകാട്ടില്‍ വിന്‍സഷന്‍ ആണ്.


ധ്യാനത്തോട് അനുബന്ധിച്ച് ദിവ്യ കാരുണ്യ ആരാധന, ബൈബിള്‍ പ്രഘോഷണം, ഹീലിംഗ് പ്രയര്‍, ആഘോഷമായ സമൂഹബലിയും ഉണ്ടായിരിക്കുന്നതാണ്. ആഘോഷമായ സമൂഹബലിയില്‍ റെക്സം രൂപതാ വൈദികരായ ഫാദര്‍ ജോണ്‍സണ്‍ കാട്ടി പറമ്പില്‍, ഫാദര്‍ ജോര്‍ജ് സി.എം. ഐ, ഫാദര്‍ അബ്രഹാം സി.എം.ഐ എന്നിവര്‍ പങ്കുചേരുന്നതാണ്. ധ്യാനത്തിന്റെ സമാപന ആശിര്‍വാദം നല്‍കുന്നത് റെക്സം ബിഷപ്പ് പീറ്റര്‍ ബ്രിഗ്നല്‍ ആണ്.ധ്യാന ദിവസം കുമ്പസാരത്തിന് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്.


ഉണ്ണിമിശിഹായുടെ തിരുപ്പിറവിക്ക് ഒരുക്കമായി നടത്തുന്ന ധ്യാനത്തില്‍ പങ്കുചേര്‍ന്ന് ആത്മീയ വിശുദ്ധിയില്‍ നല്ലൊരു ക്രിസ്തുമസിനും പുതുവര്‍ഷത്തിനും ഒരുങ്ങുവാന്‍ റെക്സാമിലും പരിസര പ്രദേശത്തുമുള്ള എല്ലാവരേയും സ്നേത്തോടെ റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റി സ്വാഗതം ചെയ്യുന്നു. ധ്യാനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ റെക്സം രൂപതയുടെ വിവിധ ഭാഗത്തുള്ള കുര്‍ബാന സെന്റര്‍ അംഗങ്ങളെ ബന്ധപെടാവുന്നതാണ്.

Fr. Johnson Katiparampil CMI - 07401441108

Timi Mathews Colwyn Bay - 07846339027.

Biju Rhyl - 07868395430.

Manoj Chacko Wrexham -07714282764.

Jorley Bangor - 07901648518

Jaison Raphael Ruthin -07723926806.

Ajo v Joseph - Welshpool /Newtown.07481097316.

Benny Thomas - Wrexham 07889971259

ദേവാലയത്തിന്റെ വിലാസം

St. Mary's Cathedral, Regent Street, LL11 1RB. Wrexham
 
Other News in this category

 
 




 
Close Window