Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
മതം
  Add your Comment comment
കോസ്‌മോപൊലിറ്റന്‍ക്ലബ്ബിന്റെ നവരാത്രിസംഗീതോത്സവം' ശ്രീരാഗം' ഒക്ടോബര്‍ 21 ന്
reporter

യുകെയിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടന കോസ്‌മോപൊലിറ്റന്‍ ക്ലബ്ബിന്റ ആഭിമുഖ്യത്തില്‍ അവിസ്മരണീയമായ സംഗീത സന്ധ്യ ഒരുങ്ങുന്നു. 'കര്‍ണാടക സംഗീതവും ഗസല്‍ സംഗീതവും ലൈവ് ആയി അവതരിപ്പിക്കുന്ന വേദിയില്‍ ചലച്ചിത്ര ഗാനങ്ങളിലെ വ്യത്യസ്ത രാഗങ്ങളും ഉള്‍പ്പെടുത്തി ' ശ്രീ രാഗം 2023' ഒക്ടോബര്‍ 21 ശനിയാഴ്ച വൈകുന്നേരം 5:30 ന് പെന്‍സ്ഫോഡ് വില്ലേജ് ഹാളില്‍ നടക്കും. സംഗീത വിദ്വാന്‍ ശ്രീ RLV ജോസ് ജെയിംസിന്റെ കര്‍ണാടക സംഗീത കച്ചേരിയില്‍ വയലിന്‍ ശ്രീ ശ്യാം ബലമുരളിയും, മൃദംഗം ശ്രീ കൊച്ചിന്‍ അകാശും വായിക്കും. ഗസല്‍, ചലച്ചിത്ര സംഗീതവുമായി പ്രശസ്ത ഗായകരായ ശ്രീ സന്ദീപ് കുമാറും, ശ്രീമതി അനു ചന്ദ്രയും 'ശ്രീ രാഗം 2023 'യില്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കോസ്‌മോപൊലീറ്റന്‍ ക്ലബ്ബിന്റെ വാട്‌സ്ആപ്പ് നമ്പര്‍ 077 54 724 879 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പ് സന്ദേശം അയക്കുക.

 
Other News in this category

 
 




 
Close Window