Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
മതം
  Add your Comment comment
പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ 121-ാമത് ഓര്‍മ്മപ്പെരുന്നാള്‍ ഈമാസം 11ന് ശനിയാഴ്ച ഗ്ലാസ്ഗോയില്‍
Text By: Team ukmalayalampathram
ഭാരതീയ ക്രൈസ്തവ സഭയിലെ ഭാരതീയനായ പ്രഥമ പരിശുദ്ധനും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനും ഇടവകയുടെ കാവല്‍ പിതാവുമായ പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ (പരിശുദ്ധ പരുമല കൊച്ചുതിരുമേനി) 121-ാമത് ഓര്‍മ്മപ്പെരുന്നാള്‍ ഈമാസം മാസം 11ന് ശനിയാഴ്ച ഗ്ലാസ്ഗോ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ ആഘോഷിക്കുന്നു.

ഈ വര്‍ഷത്തെ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിലെ ഫാദര്‍ സജി സി ഖീവി നേതൃത്വം നല്‍കും. രാവിലെ 8.30ന് പ്രഭാത നമസ്‌കാരവും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും സുവിശേഷ പ്രസംഗവും പരിശുദ്ധനായ പരുമല തിരുമേനിയുടെ മദ്ധ്യസ്ഥപ്രാര്‍ത്ഥനയും റാസയും ശ്ലൈഹിക വാഴ്വും, നേര്‍ച്ച വിളമ്പും സ്നേഹവിരുന്നും നടത്തപ്പെടും.


ഈവര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങളിലേക്ക് എല്ലാ വിശ്വാസി സമൂഹത്തെയും സ്വാഗതം ചെയ്യുന്നു.


കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

ഫാദര്‍ സജി സി ജോണ്‍: 07587351426, ട്രസ്റ്റി - മോണിട്ടണ്‍ മുതലാളി: 07403451341 സെക്രട്ടറി- മാത്യൂ ചാക്കോ: 07795398389

പെരുന്നാള്‍ പള്ളിയുടെ വിലാസം

St. Mary's Eritrean Orthodox Tewahdo Church, 538 Carntyne Rd, Glasgow G32 6ET
 
Other News in this category

 
 




 
Close Window