Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.1807 INR
ukmalayalampathram.com
Mon 14th Sep 2026
 
 
മതം
  Add your Comment comment
സിസ്റ്റര്‍ ആന്‍ മരിയ നയിക്കുന്ന ആന്തരിക സൗഖ്യ-നവീകരണ ഓണ്‍ലൈന്‍ ധ്യാനം ഈമാസം 20 മുതല്‍
Text By: Appachan Kannanchira
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഡയറക്ടര്‍ സിസ്റ്റര്‍ ആന്‍ മരിയ എസ് എച്ച് നയിക്കുന്ന ഓണ്‍ലൈന്‍ ശുശ്രുഷകള്‍ ഈമാസം 20 മുതല്‍ 22 വരെ നടത്തപ്പെടും. ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ ഓണ്‍ലൈനായി 'സൂം' പ്ലാറ്റ്‌ഫോമിലൂടെ ആഗോള തലത്തില്‍ ലഭ്യമാവുന്ന തരത്തിലാണ് ആല്മീയ ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത്.

ലോക രക്ഷകന്റെ തിരുപ്പിറവിക്ക് ഒരുക്കമായി ആല്മീയ നവീകരികരണം, ആന്തരിക സൗഖ്യം, രോഗ ശാന്തി തുടങ്ങിയ തിരുവചനാധിഷ്ഠിത ശുശ്രുഷാ മേഖലകള്‍ സംയോജിപ്പിച്ചുള്ള ഓണ്‍ലൈന്‍ അഭിഷേക ശുശ്രുഷകളാണ് സിസ്റ്റര്‍ ആന്‍ മരിയ ലക്ഷ്യം വെക്കുന്നത്.


ഇന്ത്യ, യുകെ, ആസ്‌ട്രേലിയ, യുഎഇ, യുഎസ്എ അടക്കം വിവിധ രാജ്യങ്ങളില്‍ സൗകര്യപ്രദമായി പങ്കുചേരുവാന്‍ ഉതകുന്ന വിധത്തിലാണ് ധ്യാന ശുശ്രുഷകള്‍ സൂം പ്ലാറ്റ്‌ഫോമിലൂടെ ക്രമീകരിച്ചിരിക്കുന്നത്. ശുശ്രുഷകളില്‍ പങ്കു ചേര്‍ന്ന് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

+ 44 7915 602258, +44 7848 808550

ZOOM MEETING ID: 597 220 6305

PASS CODE: 1947

IND(00:30-02:30),UK(19:00-21:00),USA(14:00-16:00),AUS(06:00-08:00)
 
Other News in this category

 
 




 
Close Window