Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
മതം
  Add your Comment comment
ക്‌നാനായക്കാരുടെ ചരിത്ര പ്രസിദ്ധമായ പരമ്പരാഗത പ്രാര്‍ത്ഥന-പുറത്ത് നമസ്‌കാരത്തിന് ലിവര്‍പൂളില്‍ ഒരുക്കങ്ങള്‍ തകൃതി
Text By: sakharia Puthenkalam
മൂന്ന് നോമ്പിനോട് അനുബന്ധിച്ച് ക്‌നാനായക്കാരുടെ ചരിത്രപ്രസിദ്ധമായ പ്രാര്‍ത്ഥനാ രീതിയായ പുറത്തു നമസ്‌കാരം യുകെ യില്‍ നടത്തപ്പെടുവാന്‍ ഇനി 21 ദിവസം മാത്രം. ക്‌നാനായ കാത്തലിക് മിഷന്‍സ് യുകെയുടെ നേതൃത്വത്തില്‍ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്‍, സെന്റ് തോമസ് കാത്തലിക് മിഷന്‍, സെന്റ് പയസ് ടെന്‍ത് മിഷന്‍ എന്നിവയുടെ സംയുക്ത നേതൃത്വത്തില്‍ ലിവര്‍പൂള്‍ ആതിഥേയത്വം വഹിക്കുന്ന പുറത്തു നമസ്‌കാരം ഈമാസം 27ന് രാവിലെ 11 മുതല്‍ നടത്തപ്പെടുന്നു. ലിവര്‍പൂളിലെ ഔര്‍ ലേഡി ഓഫ് പീസ് ചര്‍ച്ചില്‍ നിരവധി വൈദികരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും അനുതാപത്തിന്റെയും കരുണയുടെയും പ്രാര്‍ത്ഥനയായ പുറത്തു നമസ്‌കാരം നടത്തപ്പെടുന്നു.

കഴിഞ്ഞവര്‍ഷം നടത്തപ്പെട്ട പുറത്ത് നമസ്‌കാരത്തിന് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി ആളുകളാണ് പങ്കാളികളായത്. പുറത്ത് നമസ്‌കാരം എല്ലാ വര്‍ഷവും വേണമെന്നുള്ള വിശ്വാസികളുടെ ആവശ്യപ്രകാരമാണ് മുന്നോട്ടുള്ള വര്‍ഷങ്ങളില്‍ മൊത്തം നമസ്‌കാരം വിവിധ ക്‌നാനായ മിഷനുകള്‍ ഏറ്റെടുത്തു നടത്തുവാന്‍ തീരുമാനിച്ചത്.

പുറത്തു നമസ്‌കാരത്തിന് വരുന്നവരെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് സെന്റ് മേരീസ് സെന്റ് തോമസ് സെന്റ് പയസ് ടന്‍ത് മിഷനുകളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്നത്. വിവിധ കമ്മറ്റികള്‍ രൂപീകരിച്ച് വ്യക്തമായ കാഴ്ചപ്പാടോടുകൂടി പദ്ധതികളോടും കൂടിയുമാണ് പുറത്തു നമസ്‌കാരത്തിന് വേണ്ടുന്നതായ ഒരുക്കങ്ങള്‍ നടത്തപ്പെടുന്നത്. 27ന് രാവിലെ കൃത്യം 11 മണിക്ക് വിശുദ്ധ കുര്‍ബാനോടുകൂടി കര്‍മ്മങ്ങള്‍ ആരംഭിക്കും തുടര്‍ന്ന് പുറത്ത് നമസ്‌കാര പ്രാര്‍ത്ഥനയും അതിനുശേഷം സ്‌നേഹവിരുന്ന് നടത്തപ്പെടും.


ക്‌നാനായക്കാരുടെ തലപ്പള്ളിയായ കടുത്തുരുത്തി വലിയ പള്ളിയില്‍ മൂന്നും നോമ്പിനോട് അനുബന്ധിച്ച് നടത്തപ്പെടുന്ന പുറത്തു നമസ്‌കാരത്തിന് പ്രചുര പ്രചാരമാണ് ലഭിച്ചിരിക്കുന്നത്. ക്‌നാനായകാര്‍ കുടിയേറിയ സ്ഥലങ്ങളില്‍ പരമ്പരാഗതമായ ഈ പ്രാര്‍ത്ഥന രീതി അവലംബിച്ചു പോരുന്നു.
 
Other News in this category

 
 




 
Close Window