Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.1807 INR
ukmalayalampathram.com
Mon 14th Sep 2026
 
 
മതം
  Add your Comment comment
കുടുംബങ്ങള്‍ മൂല്യങ്ങളുടെ കേന്ദ്രങ്ങളാകണം: മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍
reporter

പൊടിമറ്റം: കുടുംബങ്ങള്‍ മൂല്യങ്ങളുടെ കേന്ദ്രങ്ങളാകണമെന്ന് സീറോ മലബാര്‍ സഭ കുരിയ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരക്കല്‍. പൊടിമറ്റം സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെയും വി.സെബസ്ത്യാനോസിന്റെയും വി.യൗസേപ്പിന്റെയും സംയുക്ത തിരുനാള്‍ കുര്‍ബാന മധ്യേ വചന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. വികാരി ഫാ: മാര്‍ട്ടിന്‍ വെള്ളിയാംകുളം സഹകാര്‍മ്മികനായിരുന്നു.

ഓരോ കുടുംബവും ഓരോ കാല്‍വരിയാണ്. സമര്‍പ്പണത്തിന്റെ വേദിയൊരുങ്ങുമ്പോള്‍ കുടുംബങ്ങള്‍ സ്വര്‍ഗ്ഗമാകും. വിശുദ്ധരുടെ തിരുനാളുകള്‍ വിശ്വാസി സമൂഹത്തിന് ജീവിത വിശുദ്ധീകരണത്തിനുള്ള അവസരമാണ്. പൗരോഹിത്യം വിലപ്പെട്ട ദാനവും സന്യാസം വിലപ്പെട്ട ജീവിതാന്തസ്സുമാണ്. ഇവ രണ്ടും പോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം. വിശുദ്ധരായ മാതാപിതാക്കളുടെ വിശുദ്ധിയുളള മക്കളാണ് സഭയെ കെട്ടിപ്പെടുക്കുന്നത്. പ്രതിസന്ധികളെ രൂക്ഷമാക്കാതെ പരിഹരിക്കുവാന്‍ നിശബ്ദതയുടെ പാഠം വളരെ പ്രസക്തമാണ്. നിശബ്ദരായി ജീവിച്ചുകൊണ്ട് എല്ലാവരെയും സ്‌നേഹിക്കാന്‍ നമുക്കാകണം. സഭാമക്കളുടെ സ്‌നേഹത്തിന്റെ കൂട്ടായ്മയും, ജീവിതസാക്ഷ്യവും, ഹൃദയം തുറന്ന പ്രാര്‍ത്ഥനകളുമാണ് പ്രതിസന്ധികളെ അതിജീവിക്കുവാന്‍ സഭയ്ക്ക് എക്കാലവും കരുത്തേകുന്നതെന്നും മാര്‍ വാണിയപ്പുരയ്ക്കല്‍ സൂചിപ്പിച്ചു.

വിവിധ കൂട്ടായ്മകളില്‍ നിന്നുള്ള കഴുന്ന് പ്രദക്ഷിണത്തിനും പ്രാര്‍ത്ഥന ശുശ്രൂഷകള്‍ക്കും ശേഷം ദി ബാന്‍ഡ് വരവ് ഒരുക്കിയ കലാസന്ധ്യയും നടത്തപ്പെട്ടു. ശനിയാഴ്ച പാറത്തോട് ടൗണ്‍ കുരിശടിയിലേക്ക് നടന്ന ആഘോഷമായ വിശ്വാസ പ്രഘോഷണ തിരുനാള്‍ പ്രദക്ഷിണത്തില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കുചേര്‍ന്നു. വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന വികാരി ഫാ. ഇമ്മാനുവല്‍ മടുക്കക്കുഴി പാറത്തോട് കുരിശടിയില്‍ ലദീഞ്ഞും മലനാട് ഡവലപ്പ്‌മെന്റ് സൊസൈറ്റി ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ തിരുനാള്‍ സന്ദേശവും നല്‍കി.

 
Other News in this category

 
 




 
Close Window