Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 12th Sep 2024
 
 
UK Special
  Add your Comment comment
വയനാട് ദുരന്തബാധിതരെ സഹായിക്കാനായി യുകെയില്‍ സൈക്കിള്‍ യാത്ര നടത്തി യുവാക്കള്‍
reporter

സോമര്‍സെറ്റ്: വയനാട് ദുരന്തബാധിതരെ സഹായിക്കുവാന്‍ യുകെയില്‍ സൈക്കിള്‍ യാത്ര നടത്തി ബന്ധുക്കളും സുഹൃത്തുക്കളുമായ മൂന്ന് യുവാക്കള്‍ മാതൃകയാകുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സോമര്‍സെറ്റിലെ ടോണ്ടനില്‍ നിന്നും ഡോര്‍സെറ്റിലെ ബോണ്‍മൗത്തിലേക്ക് 80 മൈല്‍ ദൂരത്തില്‍ സൈക്കിള്‍ യാത്ര നടത്തി ധന ശേഖരണം നടത്തുകയായിരുന്നു. ടോണ്ടനില്‍ നിന്നുള്ള സോവിന്‍ സ്റ്റീഫന്‍ കളപ്പുരയില്‍, ജോയ്സ് ഫിലിപ്പ് തെക്കേല്‍, ബോണ്‍മൗത്തില്‍ നിന്നുള്ള ജോബി എബ്രഹാം വടക്കേ പാണ്ടിക്കാട്ട് എന്നിവരാണ് സൈക്കിള്‍ യാത്ര നടത്തിയത്.

സൈക്കിള്‍ യാത്രയുടെ ഭാഗമായി സുഹൃത്തുക്കള്‍ നല്‍കിയ സംഭാവനകള്‍ മൂവരും സ്വീകരിച്ചിരുന്നു. ഏതാനം മണിക്കൂറുകള്‍ കൊണ്ട് ഇത്തരത്തില്‍ സമാഹരിച്ച 35,000 ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ യുകെ പൗണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് മൂവരും പറഞ്ഞു. ഏകദേശം 16 മണിക്കൂര്‍ കൊണ്ടാണ് 130 കിലോമീറ്റര്‍ ദൂരം സൈക്കിള്‍ യാത്ര നടത്തിയത്. കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളായ കീഴൂര്‍, ഏറ്റുമാനൂര്‍, അരീക്കര എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് സോവിന്‍, ജോയ്സ്, ജോബി എന്നിവര്‍.

ദുരിത ബാധിതിരെ ചേര്‍ത്തു പിടിക്കുവാനും പുനരധിവസിപ്പിക്കുവാനുമുള്ള ദൗത്യം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളുടെ കടമയാണെന്ന് മൂവരും പറഞ്ഞു. യുകെയില്‍ എന്‍എച്ച്എസ് ജീവനക്കാരാണ് സോവിനും ജോയ്‌സും. ഐടി ഫീല്‍ഡിലെ ജീവനക്കാരനാണ് ജോബി. ജിന്‍സിയാണ് സോവിന്റെ ഭാര്യ. എയ്ഡന്‍, ഡിയോണ്‍, സ്റ്റെവണ്‍ എന്നിവരാണ് മക്കള്‍. ജെന്നിയാണ് ജോയ്‌സിന്റെ ഭാര്യ. ജോഫല്‍, ജെഫിയ എന്നിവര്‍ മക്കളും. ജെറ്റിയാണ് ജോബിയുടെ ഭാര്യ. ജെസ്സിയ, ജെറോം എന്നിവര്‍ മക്കളും.

 
Other News in this category

 
 




 
Close Window