Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 12th Sep 2024
 
 
UK Special
  Add your Comment comment
1700 ജയില്‍പുള്ളികള്‍ക്ക് ഉടന്‍ മോചനം: ലേബര്‍ സര്‍ക്കാരിന്റെ തീരുമാനം നിയമകേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ച
Text By: Reporter, ukmalayalampathram
ജയില്‍ പുള്ളികളില്‍ കുറച്ചു പേരെ മോചിപ്പിക്കാന്‍ കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാറിന്റെ നീക്കം. ജയിലുകളിലെ തിരക്ക് പരിഹരിക്കാനുള്ള നടപടിയാണെന്ന് വക്താവു വിശദീകരിച്ചു. സെപ്റ്റംബര്‍ 10ന് പുറത്തുവിടാനുള്ള തടവുകാരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. അഞ്ച് വര്‍ഷത്തിലേറെ ശിക്ഷ അനുഭവിച്ച 1700 തടവുകാരെയാണ് പുറത്തു വിടുക.
ജയിലുകളില്‍ കലാപകാരികളുണ്ടെന്ന് ഇതിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അവരെ മാറ്റി പാര്‍പ്പിക്കാനുള്ള സ്ഥലം കണ്ടെത്താനാണ് താരതമ്യേന ചെറു കുറ്റങ്ങള്‍ ചെയ്ത് ശിക്ഷ അനുഭവിച്ചവരെ മോചിപ്പിക്കാനുള്ള നീക്കം.

ബ്രിട്ടനില്‍ കുടിയേറ്റ വിരുദ്ധ കലാപങ്ങളില്‍ പെട്ടവരെ നിയമത്തിന് മുന്നിലെത്തിക്കുന്നതിന്റെ വേഗത കൂടിയപ്പോഴാണ് ജയിലുകളില്‍ ആവശ്യത്തിന് സ്ഥലമില്ലെന്നത് പ്രതിസന്ധിയായി മാറിയത്. ഇതോടെ നിലവിലെ തടവുകാരെ വിട്ടയച്ച് ശിക്ഷിക്കപ്പെടുന്ന കലാപകാരികളെ ജയിലിലേക്ക് എത്തിക്കാനാണ് ലേബര്‍ ഗവണ്‍മെന്റ് നീക്കം നടത്തുന്നത്.
 
Other News in this category

 
 




 
Close Window