Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 12th Sep 2024
 
 
UK Special
  Add your Comment comment
അലര്‍ജി പ്രക്രിയകളെക്കുറിച്ച് ബോധവത്കരണം അത്യാവശ്യമാണെന്ന് റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: പതിമൂന്നുകാരി കോസ്റ്റ കോഫിയില്‍ നിന്നുള്ള ഹോട്ട് ചോക്ലേറ്റ് കുടിച്ച് മരിച്ചത് അലര്‍ജിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കാത്തത് മൂലമാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. കോസ്റ്റ കോഫിയില്‍ നിന്നുള്ള ഹോട്ട് ചോക്ലേറ്റ് ആണ് ഹാനായുടെ അമ്മ അവള്‍ക്കായി വാങ്ങി നല്‍കിയത്. എന്നാല്‍ ഓര്‍ഡര്‍ എടുത്ത വ്യക്തിയും, ഹാനായുടെ അമ്മയും തമ്മിലുള്ള ആശയവിനിമയത്തില്‍ ഉണ്ടായ പരാജയവും, അതോടൊപ്പം തന്നെ അലര്‍ജിയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കാത്തതുമാണ് ഈ മരണത്തിന്റെ മൂല കാരണമെന്ന് അസിസ്റ്റന്റ് കൊറോണര്‍ ഡോ. ഷെര്‍ലി റാഡ്ക്ലിഫ് വ്യക്തമാക്കി. മരണദിവസം ഹാനായൊ അമ്മയൊ അലര്‍ജി ഉണ്ടായാല്‍ ഉടനടി നല്‍കേണ്ട എപ്പിനെഫ്രിന്‍ ഇഞ്ചക്ഷന്‍ കൈവശം വെച്ചിരുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍, ഹോട്ട് ചോക്ലേറ്റിലെ ഒരു ഘടകം മൂലമുണ്ടായ ഹൈപ്പര്‍സെന്‍സിറ്റീവ് അനാഫൈലക്റ്റിക് റിയാക്ഷന്‍ തുടര്‍ന്നാണ് ഹാനാ മരിച്ചതെന്ന് കണ്ടെത്തി. ഇന്‍ക്വസ്റ്റിന് ശേഷം നടത്തിയ പ്രസ്താവനയില്‍, തന്റെ മകളുടെ അലര്‍ജിയെ സംബന്ധിച്ച് താന്‍ വളരെ ശ്രദ്ധാലുവായിരുന്നുവെന്നും, മകളും ഈ അവസ്ഥയെ വളരെ ഗൗരവമായാണ് കണ്ടതെന്നും ഹാനായുടെ അമ്മ അബിയിംബോല ഡ്യൂയില്‍ വ്യക്തമാക്കി. അലര്‍ജി ട്രെയിനിങ് പലയിടത്തും കൃത്യമായ രീതിയില്‍ ഗൗരവമായ തരത്തില്‍ എടുത്തിട്ടില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

കിഴക്കന്‍ ലണ്ടനിലെ ബാര്‍ക്കിംഗില്‍ നിന്നുള്ള ഹാനാ ജേക്കബ്‌സാണ് കുഞ്ഞ് ആയിരിക്കുമ്പോള്‍ മുതല്‍ തന്നെ പാല്‍, മത്സ്യം, മുട്ട എന്നിവയോട് കടുത്ത അലര്‍ജി ഉണ്ടായിരുന്നു. 2022 ഫെബ്രുവരി എട്ടിന് പശുവിന്റെ പാല്‍ അടങ്ങിയിരിക്കുന്ന പാനീയം കുടിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരുന്നു ഹാനാ മരണപ്പെട്ടത്. ഹാനായുടെ നഷ്ടം ഒരു ദുരന്തമാണെന്നും ഹാനയുടെ കുടുംബത്തോടും സുഹൃത്തുക്കളോടും തങ്ങളുടെ ദുഃഖം അറിയിക്കുന്നതായും കോസ്റ്റ് കോഫി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇത്തരമൊരു ദുരന്തം എങ്ങനെ സംഭവിച്ചു എന്ന് അറിയേണ്ടത് എല്ലാവരുടെയും ആവശ്യമാണെന്നും, കൊറോണറുടെ അഭിപ്രായങ്ങള്‍ കൃത്യമായി ശ്രദ്ധിച്ച് വേണ്ടവിധ എല്ലാ പരിഗണനകളും നല്‍കുമെന്നും കോസ്റ്റ കോഫി അധികൃതര്‍ വ്യക്തമാക്കി. അലര്‍ജിയെ കുറിച്ച് വേണ്ടവിധ ബോധവത്കരണം നല്‍കുവാന്‍ ഗവണ്‍മെന്റ് ഉടനടി ഇടപെടണമെന്ന ആവശ്യവും ഹാനായുടെ മാതാവ് വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window