Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 12th Sep 2024
 
 
UK Special
  Add your Comment comment
യുകെയിലും ഇന്ത്യക്കാരെ അടിമകളായി കാണുന്ന ബ്രിട്ടീഷുകാര്‍
reporter

ലണ്ടന്‍: യുകെയിലെത്തുന്ന ഇന്ത്യന്‍ കുടിയേറ്റ ജോലിക്കാരെ നിഷ്‌കരുണം അടിമകളായി കാണുന്ന തരത്തില്‍ ജോലി ചെയ്യിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യക്ക് പുറമെ ഫിലിപ്പൈന്‍സ്, ഘാന, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ഏജന്റുമാരാണ് കുടിയേറ്റക്കാരെ ജോലിക്കായി എത്തിക്കുന്നതെന്ന് ബിബിസി നടത്തിയ മൂന്ന് വര്‍ഷത്തെ അന്വേഷണത്തില്‍ കണ്ടെത്തി. ചൂഷണത്തിന് വിധേയമായി, മനുഷ്യക്കടത്തില്‍ പെട്ട്, മോശം സാഹചര്യങ്ങളില്‍ ആധുനിക അടിമത്തത്തിന്റെ ഇരകളായി ഇവര്‍ കഴിഞ്ഞ് കൂടുകയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബിബിസി പുറത്തുവിട്ട ഡോക്യുമെന്ററിയിലാണ് ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്ന കുടിയേറ്റ ജോലിക്കാരെ ഒരു സ്‌കോട്ടിഷ് കമ്പനി ഷിഫിംഗ് ബോട്ടുകലില്‍ നരകതുല്യമായ അവസ്ഥയിലൂടെ നയിക്കുന്നുവെന്ന് വെളിപ്പെടുത്തിയത്.

സ്‌കോട്ട്ലണ്ടിലെ നിക്കോള്‍സണ്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ടിഎന്‍ ട്രോളേഴ്സിനും, അതിന്റെ സഹോദര സ്ഥാപനങ്ങളിലുമാണ് ഇവരെ പണിക്ക് എടുക്കുന്നത്. ജോലിക്കാരുടെ പാസ്പോര്‍ട്ട് പിടിച്ചെടുക്കുന്നതിന് പുറമെ ആവശ്യത്തിന് ഭക്ഷണമോ, വെള്ളമോ നല്‍കാതെ, ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ജോലി ചെയ്യിക്കുകയാണ്. പലര്‍ക്കും ആവശ്യത്തിന് ശമ്പളം കൊടുക്കാതിരിക്കുക, ചിലര്‍ക്ക് ശമ്പളം നിഷേധിക്കുക എന്നിവയെല്ലാം പതിവാണ്. കടലിലായതിനാല്‍ ആരോട് പരാതി പറയുമെന്ന് ഇവരില്‍ പലര്‍ക്കും അറിയില്ല. മലയാളി മത്സ്യത്തൊഴിലാളികളും ഈ ദുരവസ്ഥയില്‍ കുടുങ്ങിയതായാണ് സംശയിക്കുന്നത്.

 
Other News in this category

 
 




 
Close Window