Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 12th Sep 2024
 
 
UK Special
  Add your Comment comment
ലണ്ടന്‍ സോമര്‍സെറ്റ് ഹൗസില്‍ തീപിടിത്തം, ആര്‍ട്ട് മ്യൂസിയം അനിശ്ചിതകാലത്തേക്ക് അടച്ചു
reporter

ലണ്ടന്‍: ലണ്ടനിലെ ചരിത്രപ്രസിദ്ധമായ സോമര്‍സെറ്റ് ഹൗസില്‍ തീപിടിത്തം. ലോകപ്രശസ്ത ആര്‍ട്ട് മ്യൂസിയമായ സോമര്‍സെറ്റ് ഹൗസിലെ ആര്‍ട്ട് ഗാലറികള്‍ സുരക്ഷിതമായി സംരക്ഷിക്കാന്‍ ഫയര്‍ ഫോഴ്‌സിനായി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ 125 ഫയര്‍ ഫൈറ്റര്‍മാര്‍ ചേര്‍ന്നാണ് നഗരമധ്യത്തിലെ വന്‍ ദുരന്തം നിയന്ത്രണത്തിലാക്കിയത്.

ഇന്നലെ ഉച്ചയോടെയാണ് സോമര്‍സെറ്റ് ഹൗസിലെ വെസ്റ്റ് വിങ്ങില്‍ തീപിടിത്തമുണ്ടായത്. അപകടകാരണം പൊലീസ് വ്യക്തമാക്കിയിട്ടില്ല. അപകടമുണ്ടായ സ്ഥലത്ത് ആര്‍ട്ട് വര്‍ക്കുകള്‍ ഒന്നും സൂക്ഷിച്ചിരുന്നില്ലെന്നാണ് ഔദ്യോഗിക അറിയിപ്പ്. അപകടത്തില്‍ ആര്‍ക്കും പരുക്കുമില്ല. തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ സോമര്‍സെറ്റ് ഹൗസ് അനിശ്ചിതകാലത്തേക്ക് അടച്ചു

 
Other News in this category

 
 




 
Close Window