Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 12th Sep 2024
 
 
UK Special
  Add your Comment comment
ബ്രിട്ടീഷ് ബില്‍ഗേറ്റ്‌സ് അടക്കം ആറു പേരെ കാണാതായി
reporter

പലേര്‍മോ: ഇറ്റലിക്കു തെക്കു സിസിലി ദ്വീപ് തീരത്ത് കൊടുങ്കാറ്റില്‍ ആഡംബര നൗക മുങ്ങി ഒരാള്‍ കൊല്ലപ്പെട്ടു. ബ്രിട്ടിഷ് ടെക് വ്യവസായ പ്രമുഖന്‍ മൈക് ലിന്‍ജ് (59) അടക്കം 6 പേരെ കാണാതായി. ലിന്‍ജിന്റെ ഭാര്യയെയും മറ്റു 14 പേരെയും രക്ഷിച്ചു. 184 അടി നീളമുള്ള 'ബേസിയന്‍'എന്ന നൗകയില്‍ 10 ജീവനക്കാര്‍ ഉള്‍പ്പെടെ 22 പേരാണ് ഉണ്ടായിരുന്നത്. സിസിലിയുടെ തലസ്ഥാനമായ പലേര്‍മോയില്‍നിന്ന് തിങ്കളാഴ്ച പുലരും മുന്‍പേയാണു നൗക പുറപ്പെട്ടത്. ശക്തമായ കൊടുങ്കാറ്റ് അപ്രതീക്ഷിതമായിരുന്നു. 'ബ്രിട്ടിഷ് ബില്‍ ഗേറ്റ്‌സ്' എന്നറിയപ്പെടുന്ന ലിന്‍ജ് യുകെയിലെ സോഫ്റ്റ്വെയര്‍ മേഖലയിലെ വമ്പന്മാരിലൊരാളാണ്. അദ്ദേഹത്തിന്റെ സോഫ്റ്റ്വെയര്‍ കമ്പനിയായ 'ഓട്ടോണമി' യുടെ വില്‍പനയുമായി ബന്ധപ്പെട്ട കേസില്‍ ജൂണിലാണു സാന്‍ഫ്രാന്‍സിസ്‌കോ കോടതി ലിന്‍ജിനെ കുറ്റവിമുക്തനാക്കിയത്.

 
Other News in this category

 
 




 
Close Window