Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 12th Sep 2024
 
 
UK Special
  Add your Comment comment
ഇന്നലെ അന്തരിച്ച സോണിയയുടെ ഭര്‍ത്താവ് തൂങ്ങി മരിച്ചു: ഭാര്യയുടെ വേര്‍പാടില്‍ മനംനൊന്ത് ജീവനൊടുക്കിയത് അനില്‍ ചെറിയാന്‍
Text By: Reporter, ukmalayalampathram
യുകെയിലെ മലയാളികളുടെ മനസ്സാക്ഷിക്കു നോവായി അനില്‍ ചെറിയാന്റെ വേര്‍പാട്. ഇന്നലെ അന്തരിച്ച കോട്ടയം സ്വദേശിനി സോണിയയുടെ ഭര്‍ത്താവാണ് അനില്‍ ചെറിയാന്‍. കോട്ടയം പനച്ചിക്കാട് സ്വദേശിയാണ് അനില്‍ ചെറിയാന്‍ (42). അനിലിനെ വീടിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യയുടെ വേര്‍പാടില്‍ അതീവ ദുഖിതനായിരുന്ന അനിലിനെ ആശ്വസിപ്പിക്കാന്‍ ഏറെ കഷ്ടപ്പെട്ട ബന്ധുക്കള്‍ക്ക് ഈ മരണം സഹിക്കാനാവാത്ത വേദനയായി.
കോട്ടയം ചിങ്ങവനം സ്വദേശിയായ സോണിയ ഞായറാഴ്ചയാണു നാട്ടില്‍ നിന്ന് യുകെയിലെറെഡിച്ചില്‍ തിരിച്ചെത്തിയത്. റെഡിച്ചിലെ വീട്ടിലെത്തി മണിക്കൂറുകള്‍ തികയും മുന്‍പ് ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് 39 വയസ്സുകാരിയായ സോണിയ മരിച്ചു. റെഡിച്ചിലെ അലക്സാന്‍ഡ്ര ഹോസ്പിറ്റലിലെ നഴ്സായിരുന്നു സോണിയ. മക്കള്‍: ലിയ, ലൂയിസ്. കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ റെഡിച്ചിന്റെ സജീവ പ്രവര്‍ത്തകയായിരുന്നു സോണിയ.
 
Other News in this category

 
 




 
Close Window