Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 12th Sep 2024
 
 
UK Special
  Add your Comment comment
യുകെ കെയര്‍ഹോം മേഖലയില്‍ വിദേശ കെയര്‍ ജീവനക്കാര്‍ ചൂഷണത്തിന് ഇരയാകുന്നു
reporter

ലണ്ടന്‍: യുകെയില്‍ ചൂഷണത്തിന് വിധേയമാകുന്ന വിദേശ കെയര്‍ ജീവനക്കാരുടെ എണ്ണത്തില്‍ ആറ് മടങ്ങ് വര്‍ദ്ധന രേഖപ്പെടുത്തി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെയാണിത്. റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് നല്‍കുന്ന ഡാറ്റ പ്രകാരം 2023-24 വര്‍ഷത്തില്‍ തങ്ങളെ കെയര്‍ ജോലിക്കാര്‍ 134 തവണ ബന്ധപ്പെട്ടതായി വ്യക്തമാക്കുന്നു. ജോലി ഉപേക്ഷിച്ചാല്‍ വിസാ പ്രൊസസിംഗ് ഉള്‍പ്പെടെയുള്ളവയ്ക്കായി ചെലവാക്കിയ തുകയ്ക്ക് സമാനമായി വലിയ തോതില്‍ പണം എംപ്ലോയര്‍മാര്‍ പണം ആവശ്യപ്പെടുന്നുവെന്നാണ് ഇവര്‍ അറിയിച്ചത്.

ബ്രിട്ടീഷ് കെയര്‍ സിസ്റ്റം കുടിയേറ്റക്കാരെ വ്യാപക ചൂഷണത്തിന് ഇരയാക്കുന്നതിന് പുതിയ തെളിവാണ് ഈ കണക്കുകള്‍. മൂന്ന് വര്‍ഷം മുന്‍പ് കേവലം 22 പരാതികള്‍ ലഭിച്ച സ്ഥാനത്താണ് ഈ കുതിപ്പ്. വിദേശത്ത് നിന്നും റിക്രൂട്ട് ചെയ്യുന്ന കെയറര്‍മാരെ കടുത്ത ചൂഷണത്തിനാണ് വിധേയമാക്കുന്നത്. 10,000 പൗണ്ട് വരെ തിരിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട കേസുകളുണ്ട്. എതിര്‍ത്താല്‍ നാടുകടത്തുമെന്ന് ഭീഷണിയുള്ളതായി ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറി നിക്കോളാ റേഞ്ചര്‍ പറയുന്നു.

 
Other News in this category

 
 




 
Close Window