Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 12th Sep 2024
 
 
UK Special
  Add your Comment comment
യുകെയിലെ റെഡിച്ചില്‍ താമസിക്കുന്ന മലയാളി നഴ്‌സ് കുഴഞ്ഞു വീണു മരിച്ചു: വേര്‍പാട് നാട്ടില്‍ നിന്നു തിരിച്ചെത്തി മണിക്കൂറുകള്‍ തികയും മുന്‍പ്
Text By: Reporter, ukmalayalampathram
യുകെയിലെ റെഡിച്ചില്‍ മലയാളി നഴ്‌സ് കുഴഞ്ഞു വീണു മരിച്ചു. 39 വയസ്സുകാരി സോണിയ അനിലാണു മരിച്ചത്. കോട്ടയം സ്വദേശിയാണു സോണിയ. ഭര്‍ത്താവ് - അനില്‍ ചെറിയാന്‍. മക്കള്‍: ലിയ, ലൂയിസ്. റെഡിച്ചിലെ അലക്സാന്‍ഡ്ര ഹോസ്പിറ്റലിലെ നഴ്സായിരുന്നു സോണിയ. റെഡിച്ചിലെ കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ സജീവ പ്രവര്‍ത്തകയായിരുന്നു.
നാട്ടില്‍ നിന്ന് തിരിച്ചെത്തി മണിക്കൂറുകള്‍ തികയും മുന്‍പേയുള്ള വേര്‍പാട് യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി.
കാലില്‍ ശസ്ത്രക്രിയയ്ക്കായാണു നാട്ടിലേക്കു പോയിരുന്നത്. ഞായറാഴ്ച രാവിലെ പത്തരയോടെ റെഡിച്ചിലെ വീട്ടില്‍ തിരികെയെത്തി. ഒരു മണിക്കൂറിനു ശേഷം ശ്വാസ തടസം അനുഭവപ്പെട്ടു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സോണിയയുടെ വേര്‍പാടില്‍ കെസിഎ റെഡിച്ചിന്റെ പ്രസിഡന്റ് ജെയ് തോമസും സെക്രട്ടറി ജസ്റ്റിന്‍ തോമസും ട്രഷറര്‍ ജോബി ജോണും അനുശോചിച്ചു.
 
Other News in this category

 
 




 
Close Window