Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 12th Sep 2024
 
 
UK Special
  Add your Comment comment
കടുത്ത സ്ത്രീവിരുദ്ധതയെ ഭീകരവാദത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ യുകെ തയാറെടുക്കുന്നു
reporter

ലണ്ടന്‍: കടുത്ത സ്ത്രീവിരുദ്ധതയെ ഭീകരവാദമായി കണക്കാക്കാന്‍ യുകെ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. തീവ്ര വലതുപക്ഷ തീവ്രവാദം പോലെ തന്നെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെയും കൈകാര്യം ചെയ്യുന്നതിന്റെ ഭാ?ഗമായി നിലവിലുള്ള നിയമങ്ങള്‍ അവലോകനം ചെയ്യാന്‍ യുകെ ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പര്‍ ഉത്തരവിട്ടതായി ദി ടെലി?ഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്തു.തീവ്രമായ സ്ത്രീവിരുദ്ധത കടുത്ത കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്ന സംഭവങ്ങള്‍ യുകെയില്‍ വര്‍ദ്ധിച്ച് വരികയാണ്.

ഇതിന് പരിഹാരമായി നിയമനിര്‍മ്മാണം അടക്കം യുകെ ഭരണകൂടം ആലോചിക്കുന്നുണ്ട്. പുതിയതായി നിര്‍ദ്ദേശിക്കപ്പെട്ട നിയമം അനുസരിച്ച് സ്‌കൂള്‍ അദ്ധ്യപകര്‍ കടുത്ത സ്ത്രീവിരുദ്ധരെന്ന് സംശയിക്കുന്ന വിദ്യാര്‍ത്ഥികളെ സര്‍ക്കാരിന്റെ ഭീകരവിരുദ്ധ പരിപാടിയിലേക്ക് റഫര്‍ ചെയ്യണം. തുടര്‍ന്ന് ലോക്കല്‍ പൊലീസ് ഇവരുടെ സ്വഭാവം വിലയിരുത്തി അവര്‍ക്കെതിരെ നടപടി ആവശ്യമാണോ എന്ന് പരിശോധിക്കും. തീവ്രവാദികള്‍ അനുയായികളെ ആകര്‍ഷിക്കുന്ന രീതിയില്‍ ആന്‍ഡ്രൂ ടേറ്റിനെപ്പോലുള്ള ഇന്‍ഫ്‌ലുവെന്‍സേഴ്‌സ് ബ്രീട്ടീഷ് സമൂഹത്തില്‍ സ്ത്രീവിരുദ്ധ മനോഭാവം വളര്‍ത്തിയെടുക്കുന്നതായി യുകെ പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കടുത്ത നടപടികള്‍ക്ക് യുകെ തയ്യാറെടുക്കുന്നത്.

 
Other News in this category

 
 




 
Close Window