Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 12th Sep 2024
 
 
UK Special
  Add your Comment comment
നാട്ടില്‍ നിന്ന് അവധി കഴിഞ്ഞെത്തിയ മലയാളി നഴ്‌സ് കുഴഞ്ഞുവീണു മരിച്ചു
reporter

ലണ്ടന്‍/കോട്ടയം: നാട്ടില്‍ നിന്നും അവധി കഴിഞ്ഞെത്തിയ മലയാളി നഴ്‌സ് യുകെയില്‍ കുഴഞ്ഞു വീണു മരിച്ചു. വോര്‍സെറ്റ് ഷെയറിലെ റെഡ്ഡിച്ച് അലക്‌സാണ്ട്ര എന്‍എച്ച്എസ് ആശുപത്രിയിലെ നഴ്സായിരുന്ന സോണിയ സാറ ഐപ്പ് ( 39) ആണ് ആകസ്മികമായി വിടപറഞ്ഞത്. കോട്ടയം ചിങ്ങവനം സ്വദേശിനിയാണ്. ചിങ്ങവനം വലിയപറമ്പില്‍ അനില്‍ ചെറിയാനാണ് ഭര്‍ത്താവ്.

കാലിന്റെ സര്‍ജറി സംബന്ധമായി 10 ദിവസം മുന്‍പാണ് നാട്ടില്‍ പോയിരുന്നത്. സര്‍ജറിക്ക് ശേഷം യുകെയിലേക്ക് കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയാണ് എത്തിയത്. തുടര്‍ന്ന് ഒരുമണിക്കൂറിന് ശേഷം വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ അടിയന്തര വൈദ്യസഹായം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ കഴിഞ്ഞില്ല. ലിയ, ലൂയിസ് എന്നിവരാണ് മക്കള്‍. സംസ്‌കാരം പിന്നീട്.

 
Other News in this category

 
 




 
Close Window