Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 12th Sep 2024
 
 
UK Special
  Add your Comment comment
വര്‍ക്ക് ഫ്രം ഹോമിനെ പിന്തുണച്ച് ലേബര്‍ പാര്‍ട്ടി
reporter

ലണ്ടന്‍: വര്‍ക്ക് ഫ്രം ഹോമിന് പിന്തുണയുമായി ലേബര്‍ ഗവണ്‍മെന്റ്. കാലഹരണപ്പെട്ട സംസ്‌കാരത്തിന്റെ ഭാഗമാണ് ഓഫീസില്‍ മണിക്കൂറുകള്‍ ജോലി ചെയ്യുന്ന രീതിയെന്നാണ് ഡൗണിംഗ് സ്ട്രീറ്റിന്റെ വിമര്‍ശനം. ഇതിന് പകരം ജോലി ഫ്ളെക്സിബിള്‍ ആകുന്നത് ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുമെന്നാണ് ഗവണ്‍മെന്റ് വാദം. ദീര്‍ഘമായ മണിക്കൂറുകള്‍ ഓഫീസില്‍ ഇരിക്കുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് ദോഷം ചെയ്യുമെന്നാണ് നം.10 അവകാശപ്പെടുന്നത്. ജോലി-ജീവിത സന്തുലിതാവസ്ഥ മെച്ചപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ജോലിക്കാര്‍ക്ക് സ്വിച്ച് ഓഫ് ചെയ്യാനുള്ള അവകാശം നല്‍കാനാണ് പുതിയ ഗവണ്‍മെന്റ് പദ്ധതി. നിര്‍ദ്ദേശങ്ങള്‍ പ്രകാരം പുതിയ കോഡ് ഓഫ് പ്രാക്ടീസ് അവതരിപ്പിക്കും. ഇതില്‍ സ്റ്റാന്‍ഡേര്‍ഡ് ജോലി സമയവും, ജോലി സമയത്തിന് പുറത്ത് എംപ്ലോയികളെ ബന്ധപ്പെടുന്നതിന് ഉള്‍പ്പെടെ നിബന്ധനകള്‍ ഉള്‍പ്പെടുത്തും. കോഡ് തുടര്‍ച്ചയായി ലംഘിക്കുന്നത് നിയമപരമായ പോരാട്ടത്തിന് വഴിയൊരുക്കുമെന്നാണ് ടൈംസ് റിപ്പോര്‍ട്ട്.

 
Other News in this category

 
 




 
Close Window