Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 12th Sep 2024
 
 
UK Special
  Add your Comment comment
എയര്‍ ഇന്ത്യ ജീവനക്കാരി ലണ്ടനില്‍ ലൈംഗിക പീഡനത്തിന് ഇരയായി
reporter

ലണ്ടന്‍: എയര്‍ ഇന്ത്യയുടെ എയര്‍ ഹോസ്റ്റസിനു നേരെ ലണ്ടനില്‍ വെച്ച് ലൈംഗികാതിക്രമം. ലണ്ടനിലെ ഹീത്രൂവിലെ റാഡിസണ്‍ റെഡ് ഹോട്ടലില്‍ വെച്ചാണ് എയര്‍ഹോസ്റ്റസ് ആക്രമിക്കപ്പെട്ടത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.ക്യാബിന്‍ ക്രൂ അംഗത്തിന്റെ മുറിയില്‍ അ്തിക്രമിച്ചു കയറുകയായിരുന്നു പ്രതി. മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ജീവനക്കാരിയെ പ്രതി ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുണികൊണ്ടുള്ള ഹാംഗര്‍ ഉപയോഗിച്ച് പ്രതി ഇവരെ അടിക്കുകയും സാരമായ പരിക്കേല്‍പ്പിക്കുകയും ചെയ്തു.

എയര്‍ ഹോസ്റ്റസിന്റെ നിലവിളി കേട്ട് അവിടേക്ക് എയര്‍ ഇന്ത്യയിലെ മറ്റ് ജീവനക്കാരാണ് എയര്‍ ഹോസ്റ്റസിനെ രക്ഷിച്ചത്. സഹപ്രവര്‍ത്തകരെ കണ്ട അക്രമി ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ഹോട്ടല്‍ ജീവനക്കാര്‍ പ്രതിയെ പിടിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ ഏല്‍പ്പിച്ചു.സംഭവം എയര്‍ ഇന്ത്യ പ്രതികരിച്ചതായി ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. ജീവനക്കാരിക്കാരിക്കു നേരെയുണ്ടായ അക്രമണം വളരെ വേദനാജനകരാണെന്നും സംഭവത്തെ നിയമപരമായി നേരിടുമെന്നും ആക്രമണത്തിന് ഇരയാക്കപ്പെട്ട എയര്‍ ഹോസ്റ്റസിന് കൗണ്‍സിലിംഗ് ഉള്‍പ്പെടെയുള്ള എല്ലാ പിന്തുണയും എയര്‍ ഇന്ത്യ പറഞ്ഞു.ഗുരുതരമായി പരിക്കേറ്റ എയര്‍ ഹോസ്റ്റസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം എയര്‍ ഹോസ്റ്റസ് ഇന്ത്യയിലേക്ക് മടങ്ങും.

 
Other News in this category

 
 




 
Close Window