Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.1807 INR
ukmalayalampathram.com
Mon 14th Sep 2026
 
 
മതം
  Add your Comment comment
ലെസ്റ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ ഓര്‍മ്മ പെരുന്നാള്‍
Text By: UK Malayalam Pathram
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യുകെ - യൂറോപ്പ് ഭദ്രാസനത്തില്‍പ്പെട്ട ലെസ്റ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ കാവല്‍ പിതാവായ പരിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ കൊണ്ടാടുന്നു. ഈ വരുന്ന മെയ് രണ്ട്, മൂന്ന് (വെള്ളി, ശനി) ദിവസങ്ങളിലായാണ് പെരുന്നാള്‍ നടത്തപ്പെടുക.


വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് കൊടിയേറ്റോടുകൂടി ആരംഭിക്കുന്ന പെരുന്നാളില്‍ കൊടിയേറ്റിനെ തുടര്‍ന്ന് സന്ധ്യാനമസ്‌കാരം, ഗാനശുശ്രൂഷ, വചന ശുശ്രൂഷ, മദ്ധ്യസ്ഥ പ്രാര്‍ത്ഥന എന്നിവ ഉണ്ടായിരിക്കുന്നതാണ്. പ്രധാന പെരുന്നാള്‍ ദിനമായ ശനിയാഴ്ച രാവിലെ 8:45ന് പ്രഭാത നമസ്‌കാരവും വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്ന് പ്രദിക്ഷണം, ചെമ്പെടുപ്പ്, വാഴ്വ്, നേര്‍ച്ചവിളമ്പ്, ആദ്യഫല ലേലം, വെച്ചൂട്ട് എന്നിവ ഉണ്ടായിരിക്കുന്നതാണ്.


ഈ വര്‍ഷത്തെ പെരുന്നാളില്‍ മുഖ്യ കാര്‍മികത്വം ഫാ. ബെഹനാന്‍ കോരുതും സഹ കാര്‍മികത്വം വഹിക്കുന്നത് ഫാ. ജോസന്‍ ജോണുമാണ്. വിശുദ്ധന്റെ പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുന്നതിന് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

Rev. Josen John (Vicar) 07729776352, Wilson Benny (Trustee) 07882211489, Libin Varghese (Secretary) 07448551552, Jiby Koshy (Perunnal Convenor) 07459200048
 
Other News in this category

 
 




 
Close Window