Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 08th Oct 2026
 
 
UK Special
  Add your Comment comment
മോഷണം പോയ എയര്‍പോര്‍ഡ് യുകെ പൗരന് ലഭിച്ചത് പാക്കിസ്ഥാനില്‍ നിന്ന്
reporter

ലണ്ടന്‍: ഇഷ്ടപ്പെട്ട ഒന്ന് മോഷണം പോയാല്‍ പിന്നൊരാന്തലാണ്. തിരിച്ച് കിട്ടുന്നത് വരെ. അത്തരം ഒരു മാനസികാവസ്ഥയിലൂടെ കടന്ന് പോയ ബ്രിട്ടീഷ് യൂട്യൂബര്‍ ലോഡ് മില്‍സ് നഷ്ടപ്പെട്ട തന്റെ എയര്‍പോഡ് കണ്ടെത്തുന്നതിനായി ട്രാക്ക് ചെയ്തു. ഒടുവില്‍ തീര്‍ത്തും അവിചാരിതമായ ഒരു സ്ഥലത്ത് നിന്നും ഒരു വര്‍ഷത്തിന് ശേഷം അദ്ദേഹമത് കണ്ടെത്തുകയും ചെയ്തു. ലോഡ് മില്‍സ് തന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് ഈ വിവരം പങ്കുവച്ചത്. അദ്ദേഹത്തിന്റെ എയര്‍പോഡ് പ്രോസ് നഷ്ടപ്പെട്ടത് ദുബായിലെ ഒരു ഹോട്ടല്‍ മുറിയില്‍ വച്ചാണ്. ആപ്പിളിന്റെ ട്രാക്കിംഗ് സംവിധാനമുപയോഗിച്ച് അദ്ദേഹം തന്റെ എയര്‍പോര്‍ഡിനെ ട്രാക്ക് ചെയ്യാന്‍ ആരംഭിച്ചു.

കൃത്യം ഒരു വര്‍ഷത്തിന് ശേഷം പാകിസ്ഥാനിലെ ജെലൂമില്‍ വച്ച് അദ്ദേഹത്തിന് എയര്‍പോഡ് കണ്ടെത്താന്‍ കഴിഞ്ഞു. ഫൈന്റ് മൈ ആപ്പ് തന്റെ നഷ്ടപ്പെട്ട എയര്‍പോഡ് ജെലൂനിലെ ഡിഫന്‍സ് റോഡിലുള്ള സെക്കന്റ് വൈഫ് റെസ്റ്റോറന്റില്‍ വച്ച് കണ്ടെത്തി. ഈ സമയം വെറും 31 മിനിറ്റ് മാത്രമാണ് എയര്‍പോഡ് ഓണായതെന്നും ലോഡ് മില്‍സ് എക്‌സില്‍ കുറിച്ചു. 'എന്റെ എയര്‍പോഡ് പ്രോസുകള്‍ പാക്കിസ്ഥാനില്‍ ഒരു വര്‍ഷമായി നഷ്ടപ്പെട്ടിരിക്കുകയായിരുന്നു. അടുത്ത ആഴ്ച അവിടെ പോകുന്നവര്‍ ആരെങ്കിലുമുണ്ടോ? എന്റെ വസ്തു തിരിച്ചെടുക്കാന്‍' ലോഡ് മില്‍സ് ഫൈന്റ് മൈ ആപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ച് കൊണ്ട് ചോദിച്ചു. അവ തന്റെ ദുബായിലെ ഹോട്ടലില്‍ നിന്ന് മോഷ്ടിച്ച് പാകിസ്ഥാനിലേക്ക് കടത്തിയതാണെന്നും അത് എപ്പോള്‍ ഉപയോഗിച്ചാലും തനിക്ക് സന്ദേശം ലഭിക്കുമെന്നും ലോഡ് മില്‍സ് എഴുതി. ഒരു കോടി പന്ത്രണ്ട് ലക്ഷം പേരാണ് കുറിപ്പ് കണ്ടത്. പ്രതികാരത്തിന് വില നിശ്ചയിക്കാന്‍ കഴിയില്ലെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്.


 
Other News in this category

 
 




 
Close Window