Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.8027 INR  1 EURO=111.2718 INR
ukmalayalampathram.com
Fri 28th Aug 2026
 
 
UK Special
  Add your Comment comment
മമതയെ ഞെട്ടിച്ച അരിജിത് യുകെയില്‍ എത്തുന്നു
reporter

കൊല്‍ക്കൊത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ആര്‍ജി കറിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പ്രിന്‍സിപ്പലിന്റെ അറിവോടെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് പാട്ടുണ്ടാക്കിയ സംഗീതജ്ഞനാണ് അരിജിത് സിങ്ങ്. ആര്‍ കോബെ എന്ന ഗാനം ജനപ്രിയമായതോടെ മമത പോലും ഞെട്ടി. ഇപ്പോള്‍ അരിജിത് സിങ്ങ് ലോകത്തിലെ മികച്ച സംഗീതജ്ഞര്‍ മാത്രം എത്തുന്ന യുകെ സ്റ്റേഡിയം കണ്‍സെര്‍ട്ടില്‍ പങ്കെടുക്കാന്‍ പോകുന്നു. പ്രത്യേക ക്ഷണം ലഭിച്ചതിന്റെ പേരിലാണ് അരിജിത് സിങ്ങ് അവിടെ പാടാന്‍ പോകുന്നത്. ബിയോണ്‍സി പോലുള്ള ജനപ്രിയ സംഗീതജ്ഞര്‍ പങ്കെടുക്കുന്ന പരിപാടിയാണ് യുകെ സ്റ്റേഡിയം കണ്‍സെര്‍ട്ട്. യുകെ കണ്‍സെര്‍ട്ടില്‍ പങ്കെടുക്കുന്ന ഇന്ത്യയിലെ ആദ്യ സംഗീതജ്ഞനാണ് അരിജിത് സിങ്ങ്.

സ്‌പോട്ടിഫൈയില്‍ അമേരിക്കന്‍ ഗായിക ടെയ് ലര്‍ സ്വിഫ്റ്റിനേക്കാള്‍ ഫോളോവേഴ്‌സ് ഉള്ള ഗായകനാണ് അരിജിത് സിങ്ങ്. ടോട്ടന്‍ഹാം ഹോട്‌സപുര്‍ സ്റ്റേഡിയത്തില്‍ സെപ്തംബര്‍ അഞ്ചിന് ആണ് അരിജിത് സിങ്ങ് പാടുക. ബിയോണ്‍സി, കെന്‍ഡ്രിക് ലമര്‍, ഇമേജിന്‍ ഡ്രാഗണ്‍സ് എന്നിവരും ഇക്കുറി യുകെ സ്റ്റേഡിയം കണ്‍സെര്‍ട്ടില്‍ പരിപാടി അവതരിപ്പിക്കും.സാധാരണ യുകെ ടോപ് 100 ലിസ്റ്റില്‍ സ്ഥാനം പിടിക്കുന്നവരില്‍ നിന്നാണ് യുകെ സ്റ്റേഡിയം കണ്‍സെര്‍ട്ടിലേക്കുള്ള സംഗീതജ്ഞരെ കണ്ടെത്തുക പതിവ്. പക്ഷെ അരിജിത് സിങ്ങ് തന്റെ ജനപ്രിയതയുടെ പേരിലാണ് ഇവിടേക്കുള്ള ടിക്കറ്റ് ഉറപ്പാക്കിയത്. ഇന്ത്യന്‍ സംഗീതജ്ഞനായ എ.ആര്‍. റഹ്‌മാന് പോലും കിട്ടാത്ത ഭാഗ്യാണ് അരിജിത് സിങ്ങിന് ലഭിക്കുക. ജീവിതത്തില്‍ സംഗീതജ്ഞനാകണമെന്ന് ഏറെ മോഹിച്ചെങ്കിലും അതിലേക്ക് എത്തിച്ചേരാന്‍ ഏറെ കഷ്ടപ്പാടുകള്‍ സഹിച്ച വ്യക്തിയാണ് അരിജിത് സിങ്ങ്. ആദ്യം കുറെ സംഗീതജ്ഞരുടെ അസിസ്റ്റന്റായി ഏറെ കഷ്ടപ്പെട്ടു. പല സംഗീത റിയാലിറ്റി ഷോകളിലും പങ്കെടുത്തു. ഒടുവില്‍ ആഷികി2 എന്ന സിനിമയിലെ തും ഹി ഹോ എന്ന ഗാനമാണ് അരിജിതിനെ ദേശീയപ്രശസ്തനാക്കിയത്.

 
Other News in this category

 
 




 
Close Window