Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.8027 INR  1 EURO=111.2718 INR
ukmalayalampathram.com
Fri 28th Aug 2026
 
 
UK Special
  Add your Comment comment
കാര്‍ ഓടിക്കുന്നവര്‍ നിരന്തരം ഫൈന്‍ അടയ്ക്കാന്‍ വിധിക്കപ്പെടുന്നു: ചട്ടം ചെറുതായൊന്നു മാറാന്‍ വഴിയൊരുങ്ങിയിട്ടുണ്ട്
Text By: UK Malayalam Pathram
യുകെയില്‍ മോട്ടോര്‍ വാഹന കുറ്റകൃത്യ നിയമത്തില്‍ ഡ്രൈവര്‍മാര്‍ക്ക് അനുകൂലമായി രണ്ടു ഭേദഗതി വരുന്നു. നിയമത്തില്‍ മാറ്റം വരുത്താനാണ് ലേബര്‍ സര്‍ക്കാരിനോട് പാര്‍ലമെന്ററി ഹര്‍ജി ആവശ്യപ്പെട്ടിട്ടുള്ളത്.
ശിക്ഷിക്കപ്പെട്ടാല്‍ വാഹന ഉടമകളില്‍ നിന്ന് പിഴ ഈടാക്കുകയും അവരുടെ ഡ്രൈവിംഗ് റെക്കോര്‍ഡിന് പെനാല്‍റ്റി പോയിന്റുകള്‍ നല്‍കുന്ന നിയമം, 20 മൈല്‍ മേഖലയില്‍ അമിതവേഗതയ്ക്ക് മൂന്ന് പോയിന്റുകള്‍ ചുമത്തുന്ന നിയമം എന്നിവയില്‍ ചില ഇളവുകള്‍ ഉണ്ടായേക്കും.
പതിവായി വാഹനമോടിക്കുന്നവരില്‍ നിന്ന് ഒന്നിലധികം പിഴകള്‍ ഈടാക്കാന്‍ സാധ്യതയുണ്ടെന്നും ഇത് ഇന്‍ഷുറന്‍സ് ചെലവുകളെയും ജോലി സാധ്യതകളെയും പോലും ബാധിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. 2025 നവംബര്‍ 20 വരെയാണ് ഡേവിഡ് റിനാല്‍ഡി നടത്തുന്ന ഹര്‍ജിയുടെ സമയപരിധി. ഇതിനുള്ളില്‍ 10,000 ഒപ്പുകള്‍ ശേഖരിക്കുക ആണെങ്കില്‍ സര്‍ക്കാരില്‍ നിന്ന് ഒരു പ്രതികരണം ലഭിക്കും. 100,000 ഒപ്പുകള്‍ ലഭിച്ചാല്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കായി പരിഗണിക്കുകയും ചെയ്യും. യുകെയില്‍ എല്ലാ ഹര്‍ജികളും ആറ് മാസത്തേക്കാണ് നീണ്ട് നില്‍ക്കുക.
 
Other News in this category

 
 




 
Close Window