Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.9384 INR
ukmalayalampathram.com
Fri 18th Sep 2026
 
 
UK Special
  Add your Comment comment
മലയാളി പെണ്‍കുട്ടി യുകെയില്‍ ഹൃദയാഘാതം മൂലം മരിച്ചു
reporter

ലണ്ടന്‍/റെഡ്ഡിങ്: യുകെയില്‍ മലയാളി യുവതി കുഴഞ്ഞു വീണു മരിച്ചു. യുകെയിലെ റെഡ്ഡിങില്‍ താമസിക്കുന്ന ജോസി വര്‍ഗീസ് - മിനി ജോസി ദമ്പതികളുടെ മകള്‍ പ്രസീന വര്‍ഗീസ്(24) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആണ് വീട്ടില്‍ പ്രസീന കുഴഞ്ഞു വീണത്. തുടര്‍ന്ന് ലണ്ടനിലെ ചേറിങ് ക്രോസ് എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും ശനിയാഴ്ച രാവിലെ അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ചെറുപ്രായത്തിലുള്ള പ്രസീനയുടെ മരണം റെഡ്ഡിങിലെ മലയാളി സമൂഹത്തെ ഒന്നാകെ ദുഃഖത്തില്‍ ആഴ്ത്തിയിരിക്കുകയാണ്. പ്രസീനയുടെ കുടുംബം സിറോ മലബാര്‍ സഭ വിശ്വാസികളും നാട്ടില്‍ കോട്ടയം ജില്ലയിലെ പാലായില്‍ നിന്നുള്ളവരുമാണ്. സംസ്‌കാര ചടങ്ങുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

 
Other News in this category

 
 




 
Close Window