Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.8196 INR  1 EURO=110.424 INR
ukmalayalampathram.com
Sat 18th Jul 2026
 
 
UK Special
  Add your Comment comment
കാബിന്‍ ബാഗേജുകള്‍ക്ക് ഇനി മുതല്‍ നിരക്ക്
REPORTER

ലണ്ടന്‍: യൂറോപ്പില്‍ വിമാന യാത്രക്കാരുടെ കാബിന്‍ ബാഗേജുകള്‍ക്ക് നിരക്ക് ഏര്‍പ്പെടുത്താനുള്ള ചര്‍ച്ചകള്‍ പുരോഗതിയില്‍. ബ്രസ്സല്‍സില്‍ ഇന്ന് നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ 27 അംബാസഡര്‍മാരുടെ യോഗത്തില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാളെ നടക്കാനിരിക്കുന്ന ഗതാഗത മന്ത്രിമാരുടെ യോഗത്തില്‍ ഇന്നത്തെ ചര്‍ച്ചകളിലെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് നീക്കം. വിമാനയാത്രക്കാരുടെ അവകാശങ്ങള്‍ പരിഷ്‌കരിക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത്. യാത്രക്കാരുടെ കാബിന്‍ ബാഗേജുകള്‍ക്ക് നിശ്ചിത നിരക്ക് ഏര്‍പ്പെടുത്താനും വിമാനം 4 മണിക്കൂറില്‍ കൂടുതല്‍ വൈകിയാല്‍ മാത്രം യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കിയാല്‍ മതിയെന്നുമുള്ള പുതിയ വ്യവസ്ഥകളിന്മേലാണ് ചര്‍ച്ചകള്‍ നടക്കുക.

വിമാനം വൈകിയാല്‍ യാത്രക്കാര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം സംബന്ധിച്ച 2004 ലെ യൂറോപ്യന്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്നത് സംബന്ധിച്ച നിര്‍ദേശത്തിലാണ് ഇന്നത്തെ ചര്‍ച്ച നടക്കുന്നത്. അതേസമയം ജര്‍മനിയും സ്‌പെയിനും നഷ്ടപരിഹാരം സംബന്ധിച്ച വ്യവസ്ഥകളിലെ പുതിയ മാറ്റങ്ങളെ എതിര്‍ത്തിരുന്നു. നഷ്ടപരിഹാരം സംബന്ധിച്ച മാറ്റങ്ങളെ നിരസിക്കുന്നത് മുഴുവന്‍ പരിഷ്‌കരണങ്ങളെയും അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. ന്മകാബിന്‍ ലഗേജുകള്‍ക്ക് നിരക്ക്? കരട് പ്രമേയം അനുസരിച്ച് വിമാനത്തിന്റെ സീറ്റിനടിയില്‍ വയ്ക്കാന്‍ കഴിയുന്ന ഒരു ഹാന്‍ഡ് ലഗേജ് മാത്രമേ സൗജന്യമായി കൊണ്ടു പോകാന്‍ അനുവദിക്കാന്‍ പാടുള്ളുവെന്നും കാബിനുള്ളില്‍ വയ്ക്കുന്ന ലഗേജുകള്‍ക്ക് നിരക്ക് ഏര്‍പ്പെടുത്തണമെന്നുമാണ് നിര്‍ദേശം.

യൂറോപ്പിലെ 7 ചെറു എയര്‍ലൈന്‍ കമ്പനികള്‍ യാത്രക്കാരില്‍ നിന്ന് ഹാന്‍ഡ് ലഗേജിന് ഫീസ് ഈടാക്കിയതായി യൂറോപ്യന്‍ യൂണിയനിലെ 12 അംഗ രാജ്യങ്ങളില്‍ നിന്നുള്ള 16 ഉപഭോക്തൃ സംരക്ഷണ അസോസിയേഷനുകള്‍ കഴിഞ്ഞ മാസം യൂറോപ്യന്‍ ഉപഭോക്തൃ സംഘടനയ്ക്ക് (ബിഇയുസി) പരാതി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്നത്തെ ചര്‍ച്ചയ്ക്ക് പ്രാധാന്യമേറും. യാത്രാ ടിക്കറ്റില്‍ ഈടാക്കിയ നിരക്കിന്റെ ഭാഗമാണ് ഹാന്‍ഡ് ലഗേജ് എന്നും ഇതിന് പ്രത്യേക നിരക്ക് ഏര്‍പ്പെടുത്താന്‍ പാടില്ലെന്നും യൂറോപ്യന്‍ നീതിന്യായ കോടതിയും വിധിച്ചിരുന്നു. ഹാന്‍ഡ് ലഗേജ് ന്യായമായ വലുപ്പത്തിലുള്ളതാണെങ്കില്‍ അതിന് പ്രത്യേകം നിരക്ക് ഏര്‍പ്പെടുത്താന്‍ പാടില്ലെന്നും യാത്രക്കാര്‍ക്ക് കൈവശം ചെറിയ സ്യൂട്ട്‌കേസ് അല്ലെങ്കില്‍ ബാഗ് വെയ്ക്കാന്‍ വ്യവസ്ഥയുണ്ടെന്നും ബിഇയുസിയുടെ അഭിഭാഷകരും ചൂണ്ടിക്കാട്ടി.

നഷ്ടപരിഹാരത്തുക കുറയുമോ ? 5 മണിക്കൂര്‍ വരെ വിമാനം വൈകിയാല്‍ മാത്രമേ നഷ്ടപരിഹാരം ക്ലെയിം ചെയ്യാന്‍ പാടുള്ളു എന്ന നിര്‍ദേശം 2013 ല്‍ യൂറോപ്യന്‍ കമ്മീഷനില്‍ സമര്‍പ്പിച്ചെങ്കിലും അതു സംബന്ധിച്ച് അന്ന് തീരുമാനം ഉണ്ടായിരുന്നില്ല. ഇതിന് സമാനമായാണ് പുതിയ നിര്‍ദേശവും സമര്‍പ്പിച്ചിരിക്കുന്നത്. പുതിയ നിര്‍ദേശ പ്രകാരം പ്രാഥമിക നഷ്ടപരിഹാരം ക്ലെയിം ചെയ്യുന്നതിനുള്ള സമയപരിധി 4 മണിക്കൂര്‍ (വിമാനം വൈകുന്ന സമയം ) ആയി നീട്ടാനും രണ്ടാമത്തെ ഘട്ടത്തില്‍ യാത്രയുടെ ദൂരത്തെ 6 മണിക്കൂറില്‍ കൂടുതലെങ്കില്‍ എന്നതുപ്രകാരവും ആയിരിക്കണമെന്നാണ്.

 
Other News in this category

 
 




 
Close Window