Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
ലണ്ടനില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, യുവതി അറസ്റ്റില്‍
reporter

കട്ടപ്പന (ഇടുക്കി):ലണ്ടനില്‍ ജോലി വാഗ്ദാനത്തിലൂടെ വിശ്വാസം നേടിയ ശേഷം 10 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതിയെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പാമ്പാടിയിലെ കട്ടപ്പുറത്ത് വീട്ടില്‍ ഐറിന്‍ എല്‍സ കുര്യന്‍ (25) ആണ് അറസ്റ്റിലായത്. കാഞ്ചിയാര്‍ സ്വദേശിയായ യുവാവിനോട് 'ലണ്ടനില്‍ വര്‍ക്ക് വിസ ഒരുക്കാം' എന്ന വ്യാജ വാഗ്ദാനത്തിലൂടെയാണ് തട്ടിപ്പ് നടത്തിയത്. ബാങ്ക് ഇടപാടുകള്‍ വഴിയാണ് തട്ടിപ്പ് നടന്നത് 2024-ലെ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി പല ഘട്ടങ്ങളിലായാണ് യുവാവില്‍ നിന്ന് 10 ലക്ഷം രൂപ ഐറിന്‍ക്ക് കൈപറ്റിയത്. ഐറിന്‍ നിര്‍ദേശിച്ച ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് പണം കൈമാറിയത്.

ഇത്തരത്തില്‍ കൂടുതല്‍ പേരില്‍ നിന്നും സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി യുവതി തട്ടിപ്പ് നടത്തിയതായി പൊലീസ് കണ്ടെത്തി. കൂടുതല്‍ പേരുടെ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. ചികിത്സക്ക് ശേഷം കോടതിയില്‍ ഹാജരാക്കി തിരുവനന്തപുരത്തെ മാങ്ങാട്ട് കോണത്തില്‍ നിന്നാണ് ഐറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനയ്ക്ക് ശേഷം കട്ടപ്പന കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചു. കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ് മോന്റെ നിര്‍ദേശപ്രകാരം, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മുരുകന്‍, എസ്ഐ എബി ജോര്‍ജ്, എസ്ഐ സുബിന്‍, എഎസ്ഐ ടെസ്ഡിമോള്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ബിബീന, രാഹുല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

 
Other News in this category

 
 




 
Close Window