Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.8027 INR  1 EURO=111.2718 INR
ukmalayalampathram.com
Fri 28th Aug 2026
 
 
UK Special
  Add your Comment comment
ഇംഗ്ലണ്ടില്‍ യൂണിവേഴ്‌സല്‍ ക്രഡിറ്റ് ലഭിക്കുന്ന സ്‌കൂള്‍ കുട്ടികള്‍ക്ക് 2026 സെപ്റ്റംബര്‍ മുതല്‍ സൗജന്യഭക്ഷണം
reporter

ലണ്ടന്‍: യൂണിവേഴ്‌സല്‍ ക്രെഡിറ്റ് ലഭിക്കുന്ന ഇംഗ്ലണ്ടിലെ എല്ലാ സ്‌കൂള്‍ കുട്ടികള്‍ക്കും 2026 സെപ്റ്റംബര്‍ മുതല്‍ സൗജന്യ സ്‌കൂള്‍ ഭക്ഷണം അവകാശപ്പെടാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മാതാപിതാക്കളുടെ വരുമാനം പരിഗണിക്കാതെ ഈ വിഭാഗത്തില്‍ പെട്ട കുട്ടികള്‍ സൗജന്യ ഭക്ഷണത്തിന് അര്‍ഹരായിരിക്കും. നിലവില്‍ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് കുടുംബ വരുമാനം പ്രതിവര്‍ഷം 7,400 പൗണ്ടില്‍ താഴെയാണ്. എന്നാല്‍ പുതിയ തീരുമാനത്തിലൂടെ 5,00,000 കുട്ടികള്‍ കൂടി ഈ പദ്ധതിയില്‍ ആനുകൂല്യത്തിന് യോഗ്യത നേടും എന്നാണ് പുറത്ത് വരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.

പുതിയ തീരുമാനം ഒട്ടേറെ കുടുംബങ്ങളെ സഹായിക്കുമെന്ന് പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍ പറഞ്ഞു. 2029 വരെ ഈ പദ്ധതി നടപ്പിലാക്കാന്‍ 1 ബില്യന്‍ പൗണ്ട് ആണ് വിദ്യാഭ്യാസ വകുപ്പ് നീക്കി വച്ചിരിക്കുന്നത്. യൂണിവേഴ്‌സല്‍ ക്രെഡിറ്റ് ഉള്ള മാതാപിതാക്കള്‍ അവരുടെ വരുമാനം പരിഗണിക്കാതെ ഈ പദ്ധതിയുടെ ആനുകൂല്യത്തിന് അര്‍ഹരായിരിക്കും എന്നതാണ് പുതിയ മാറ്റത്തിന്റെ പ്രത്യേകത. പുതിയ സ്‌കൂള്‍ ഭക്ഷണപദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്ന മാതാപിതാക്കള്‍ക്ക് പ്രതിവര്‍ഷം 500 പൗണ്ട് ലഭിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. രാജ്യമൊട്ടാകെ ഏകദേശം ഒരു ലക്ഷം കുട്ടികളെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാന്‍ ഈ പദ്ധതി സഹായിക്കും. ഇത് കൂടാതെ പാഴായി പോകാന്‍ സാധ്യതയുള്ള ഫാമുകളില്‍ നിന്നുള്ള ഭക്ഷണം പുനര്‍വിതരണം ചെയ്യുന്നതിനായി വിവിധ ചാരിറ്റികള്‍ 13 മില്യന്‍ പൗണ്ട് ധനസഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. നിയമ മാറ്റം കുട്ടികളുടെ ദാരിദ്ര്യം ഒരു പരിധിവരെ കുറയ്ക്കുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്‌കല്‍ സ്റ്റഡീസ് തിങ്ക് ടാങ്ക് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ മേഖലയും കുട്ടികളുടെ ദാരിദ്ര്യത്തിനെതിരെ പ്രചാരണം നടത്തുന്ന സംഘടനകളും സര്‍ക്കാര്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു.

 
Other News in this category

 
 




 
Close Window