Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5678 INR  1 EURO=110.2536 INR
ukmalayalampathram.com
Sat 19th Sep 2026
 
 
UK Special
  Add your Comment comment
കാസര്‍കോടിനെ സ്‌നേഹിച്ച് യുകെ
reporter

കാസര്‍കോട്: വിദേശത്തു നിന്നു ജില്ലയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ എത്തിയ വിനോദ സഞ്ചാരികളില്‍ ഏറെയും യുകെ, യുഎസ് നിവാസികള്‍.കഴിഞ്ഞ വര്‍ഷം യുകെയില്‍ നിന്നു 1125 പേരും യുഎസില്‍ നിന്ന് 1025 പേരും ആണ് കാസര്‍കോട് വന്നു തങ്ങി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചത്. ടൂറിസം വകുപ്പ് പുറത്തു വിട്ടതാണ് വിവരം. 2021 ല്‍ 24, 2022 ല്‍ 27, 2023 ല്‍ 655 യുകെ നിവാസികള്‍ സന്ദര്‍ശിച്ചു. ഈ വര്‍ഷങ്ങളില്‍ 42, 105, 398 എന്നിങ്ങനെയാണ് യുഎസ് സഞ്ചാരികളുടെ എണ്ണം. 249 രാജ്യങ്ങളുടെ പട്ടിക പരിശോധിച്ചപ്പോഴാണു ഇത് ലഭിച്ചത്. ഇതില്‍ കഴിഞ്ഞ വര്‍ഷം 187 രാജ്യങ്ങളില്‍ നിന്ന് ഒരാള്‍ പോലും എത്തിയില്ല. 62 രാജ്യങ്ങളില്‍ നിന്നായി കഴിഞ്ഞ വര്‍ഷം ആകെ 3775 പേര്‍ ആണ് കാസര്‍കോട് ജില്ലയില്‍ താമസിച്ചു വിനോദ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചത്. സിറിയ, ഇസ്രയേല്‍, മാള്‍ട്ട, ഗ്വാട്ടിമാല, അയര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നു 2023ല്‍ സന്ദര്‍ശകര്‍ എത്തിയിരുന്നു. 2024ല്‍ ആരുമില്ല.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ നിന്നുള്ള 1,90,815 പേരാണ് കഴിഞ്ഞ വര്‍ഷം കാസര്‍കോട് തങ്ങി ജില്ലയിലെ വിനോദ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചത്. എന്നാല്‍ 2023 ല്‍ 2,10,024 പേര്‍ സന്ദര്‍ശിച്ചിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ കര്‍ണാടകയില്‍ നിന്നാണ് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ഏറ്റവും കൂടുതല്‍ പേര്‍ എത്തിയത്. 35 ഇതര സംസ്ഥാനങ്ങളില്‍ നിന്നായി കഴിഞ്ഞ വര്‍ഷം 2,84,865 പേരും 2023 ല്‍ 2,92975 പേരും ആണ് സന്ദര്‍ശിച്ചത്. മേഘാലയ, മിസോറം സംസ്ഥാനങ്ങളില്‍ നിന്നു കഴിഞ്ഞ രണ്ടു വര്‍ഷവും ആരും എത്തിയില്ല.

 
Other News in this category

 
 




 
Close Window