Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.9384 INR
ukmalayalampathram.com
Fri 18th Sep 2026
 
 
UK Special
  Add your Comment comment
ഡോക്ടറുടെ സഹായത്തോടെ മരിക്കാന്‍ അനുവാദം നല്‍കുന്ന ബില്ലിനെതിരേ കത്തോലിക്കാ സഭ
reporter

ലണ്ടന്‍: ഡോക്ടറുടെ സഹായത്തോടെ സ്വയം മരണം സ്വീകരിക്കാനുള്ള അനുവാദം നല്‍കുന്ന ബില്ല് നിയമമാക്കാനൊരുങ്ങുകയാണ് യുകെ. ക്രൈസ്തവ സംഘടനകളില്‍ നിന്നടക്കം വന്‍ പ്രതിഷേധമാണ് ബില്ലിനെതിരെ നടക്കുന്നത്. യുകെയിലെ പാര്‍ലമെന്റ് അംഗങ്ങളോട് ബില്ലിനെതിരെ വോട്ട് ചെയ്യാന്‍ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് അഭ്യര്‍ഥിച്ചു. ബില്ലിന്റെ തത്വത്തിലും പ്രയോഗത്തിലുമുള്ള പിഴവുകളെക്കുറിച്ച് ആര്‍ച്ച് ബിഷപ്പ് ജോണ്‍ ഷെറിംഗ്ടണ്‍ ആശങ്ക പ്രകടിപ്പിച്ചു.

മുമ്പ് ബില്ലിനെ പിന്തുണച്ചിരുന്ന ചില എം പി മാര്‍ ഇപ്പോള്‍ ആശങ്ക പ്രകടിപ്പിക്കുകയും അതിനെ എതിര്‍ത്ത് വോട്ടുചെയ്യുകയും ചെയ്‌തേക്കാമെന്നും സൂചനയുണ്ട്. ;രാജ്യത്തെ ഏറ്റവും ദുര്‍ബലരായ പൗരന്മാര്‍ക്കുവേണ്ടി പ്രാര്‍ഥിക്കണം. പാര്‍ലമെന്റ് അവരെ സംരക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അത്തരമൊരു സമൂലമായ മാറ്റത്തിന് ബില്ലിന്റെ നടപടിക്രമം അപര്യാപ്തമാണെന്നും അതിന്റെ പ്രത്യാഘാതങ്ങള്‍ ദൂരവ്യാപകമായിരിക്കും'- ആര്‍ച്ച് ബിഷപ്പ് ഊന്നിപ്പറഞ്ഞു. യു കെ ജസ്റ്റിസ് സെക്രട്ടറി ഷബാന മഹമൂദും ബില്ലിന്റെ തിരക്കിട്ട പ്രക്രിയയെ വിമര്‍ശിച്ചു. ഇതിന് വേണ്ടത്ര സൂക്ഷ്മപരിശോധന ഇല്ലെന്നും അവര്‍ ആരോപിച്ചു.

 
Other News in this category

 
 




 
Close Window