Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.238 INR  1 EURO=109.8418 INR
ukmalayalampathram.com
Fri 07th Aug 2026
 
 
UK Special
  Add your Comment comment
യുകെയില്‍ കാന്‍സര്‍ മരുന്നുകള്‍ക്ക് ക്ഷാമം
reporter

ലണ്ടന്‍: യുകെയിലെ മരുന്ന് ക്ഷാമത്തില്‍ വലഞ്ഞ് കാന്‍സര്‍ രോഗികള്‍. മരുന്നുകള്‍ ആവശ്യത്തിന് ലഭിക്കാതെ വരുന്നതിനാല്‍ കാന്‍സര്‍ രോഗികള്‍ ഭക്ഷണം ഒഴിവാക്കിയും, ഡോസുകള്‍ റേഷന്‍ ചെയ്തും, മരുന്നുകള്‍ക്കായി 30 മൈല്‍ വരെ യാത്ര ചെയ്തും ബുദ്ധിമുട്ടുന്നതായാണ് ഫാര്‍മസിസ്റ്റുകള്‍ നല്‍കുന്ന മുന്നറിയിപ്പ്. യുകെ നേരിട്ടതില്‍ വെച്ച് ഏറ്റവും ദുരിതം നിറഞ്ഞ ക്ഷാമമാണ് ഇപ്പോഴത്തേതെന്നാണ് ഫാര്‍മസിസ്റ്റുകള്‍ വ്യക്തമാക്കുന്നത്. സുപ്രധാന കാന്‍സര്‍ മരുന്നായ ക്രിയോണ്‍ സ്റ്റോക്ക് ചെയ്യാന്‍ ബുദ്ധിമുട്ടുകയാണെന്ന് 96% ഫാര്‍മസികളും പറയുന്നു.

പാന്‍ക്രിയാ കാന്‍സര്‍ ബാധിച്ച ആയിരക്കണക്കിന് രോഗികള്‍ക്ക് കഴിക്കുന്ന ഭക്ഷണം ദഹിക്കാന്‍ ഈ ടാബ്ലെറ്റുകള്‍ ആവശ്യമാണ്. എന്നാല്‍ ഒരു വര്‍ഷത്തോളമായി ക്രിയോണിന്റെ യുകെ സപ്ലൈ കുറഞ്ഞ നിലയിലാണ്. ഈ മരുന്ന് കിട്ടാതെ വരുന്നതോടെ ഈ രോഗികള്‍ അപകടകരമായ പോഷണക്കുറവും, ഭാരക്കുറവും നേരിടും. നാഷണല്‍ ഫാര്‍മസി അസോസിയേഷന്‍ നടത്തിയ സര്‍വ്വെയില്‍ ക്രിയോണ്‍ ക്ഷാമം ഇതുവരെ നേരിട്ടതില്‍ വെച്ച് ഏറ്റവും മോശം സ്റ്റോക്ക് കുറവാണെന്ന് വ്യക്തമായിട്ടുണ്ട്. ഇതോടെ മരുന്ന് കിട്ടാനായി രോഗികള്‍ മണിക്കൂറുകള്‍ ചെലവിട്ട് സഞ്ചരിക്കുന്ന അവസ്ഥ പോലും വരുന്നു. മരുന്ന് ആവശ്യത്തിന് കഴിക്കാതെയും, ഭക്ഷണം ഒരു നേരമാക്കി കുറച്ചുമെല്ലാം ഇവര്‍ നിയന്ത്രിച്ച് നില്‍ക്കുന്നു. കോവിഡ് മഹാമാരിയ്ക്ക് ശേഷം കിട്ടാന്‍ ബുദ്ധിമുട്ടുള്ള മരുന്നുകളില്‍ ഒന്നായി ക്രിയോണ്‍ മാറിയിരുന്നു. ഹോര്‍മോണ്‍ റീപ്ലേസ്മെന്റ് തെറാപ്പി, ആന്റിബയോട്ടിക്, ഇന്‍ഹേലറുകള്‍ എന്നിവയും വിതരണം തടസ്സപ്പെട്ട നിലയിലാണ്.

 
Other News in this category

 
 




 
Close Window