Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
സിനിമ
  Add your Comment comment
ലോകേഷ് കനഗരാജിന്റെ സംവിധാനത്തില്‍ രജനികാന്ത് നായകനാകുന്ന കൂലിയിലെ ആദ്യ ഗാനം റിലീസായി
Text By: UK Malayalam Pathram
ചികിട്ട് എന്ന ഗാനത്തിന് സംഗീതം നല്‍കി ആലപിച്ചത് അനിരുദ്ധ് രവിചന്ദര്‍ ആണ്. സണ്‍ ടീവീയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ഗാനത്തില്‍ കൂലിയിലെ വീഡിയോ ഗാനത്തിന്റെ വളരെ കുറച്ചു രംഗങ്ങള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Watch Video: -


വീഡിയോ ഗാനത്തില്‍ അനിരുദ്ധ് രവിചന്ദര്‍, സാന്‍ഡി മാസ്റ്റര്‍ (ഡാന്‍സ് മാസ്റ്റര്‍), ടി രാജേന്ദ്രന്‍ എന്നിവരും പ്രത്യക്ഷപ്പെടുന്നുണ്ട്. ഗാനത്തിന്റെ പ്രമോ കട്ട് റിലീസ് ചെയ്ത് 6 മാസത്തിന് ശേഷമാണ് മുഴുനീള ഗാനം എത്തുന്നത് എന്നത് ശ്രദ്ധേയമാണ്. ഗാനരംഗത്തില്‍ മൂവരും ചേര്‍ന്ന് നൃത്തം ചെയ്യുന്നുണ്ട്.

അനിരുദ്ധിനൊപ്പം ടി രാജേന്ദ്രനും ഗാനത്തിലെ ഒരു പ്രധാന ഭാഗം ആലപിച്ചിട്ടുണ്ട്. ടി രാജേന്ദ്രന്റെ ഒരു പഴയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍ മിക്‌സ് ചെയ്ത് ഗാനത്തോടൊപ്പം ചേര്‍ക്കുകയായിരുന്നു അനിരുദ്ധ്. റിലീസ് ചെയ്ത് ഒരു മണിക്കൂറിനകം എട്ട് ലക്ഷം കാഴ്ചക്കാരെ നേടാന്‍ ചികിട്ട് ഗാനത്തിന് കഴിഞ്ഞിട്ടുണ്ട്.

ലിയോ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന കൂലിയില്‍ രജനികാന്തിനൊപ്പം നാഗാര്‍ജുന, ഉപേന്ദ്ര, സൗബിന്‍ ഷാഹിര്‍, സത്യരാജ്, ശ്രുതി ഹാസന്‍ എന്നിവരും മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ ബോളിവുഡ് താരം ആമിര്‍ ഖാനും ചിത്രത്തിലൊരു അതിഥി വേഷം ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
Other News in this category

 
 




 
Close Window