Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
സിനിമ
  Add your Comment comment
ധീരന്റെ ട്രെയ്ലര്‍ റിലീസ് ചെയ്തു; വമ്പന്‍ താരനിര ഒരുമിക്കുന്ന ചിരിപ്പൂരം
Text By: UK Malayalam Pathram
രാജേഷ് മാധവന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് ദേവദത്ത് ഷാജി സംവിധാനം ചെയ്യുന്ന ധീരന്റെ ട്രെയ്ലര്‍ റിലീസ് ചെയ്തു. കോമഡി എന്റെര്‍റ്റൈനെര്‍ സ്വഭാവത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ മുതിര്‍ന്ന നടന്മാരുടെ വമ്പന്‍ താരനിര ഒരുമിക്കുന്ന ചിരിപ്പൂരം തന്നെയാണ് വലിയ പ്രത്യേകത.
Watch Trailer: -


വിനീത് അവതരിപ്പിക്കുന്നത് നെഗറ്റീവ് ഷെയ്ഡുള്ള ഒരു കഥാപാത്രത്തെയാണ് എന്നാണ് ട്രെയ്ലര്‍ സൂചിപ്പിക്കുന്നത്. ഭീഷ്മപര്‍വ്വം എന്ന അമല്‍ നീരദ്-മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥാകൃത്താണ് നവാഗതനായ ദേവദത്ത് ഷാജി. മണ്മറഞ്ഞ തിരക്കഥാകൃത്ത് ലോഹിതദാസിന്റെ മകന്‍ ഹരികൃഷ്ണന്‍ ലോഹിതദാസാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

രാജേഷ് മാധവനൊപ്പം ജഗദീഷ്, അശോകന്‍, മനോജ് കെ ജയന്‍, വിനീത്, അഭിരാം, ശബരീഷ്, അശ്വതി മനോഹരന്‍, സിദ്ധാര്‍ഥ് ഭരതന്‍, ശ്രീകൃഷ്ണ ദയാല്‍, ഇന്ദുമതി മണികണ്ഠന്‍ തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. മുജീബ് മജീദാണ് ധീരന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ചിയേഴ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ലക്ഷ്മി വാര്യരും, ഗണേഷ് മേനോനും ചേര്‍ന്നാണ് ധീരന്‍ നിര്‍മ്മിക്കുന്നത്. സുജിത്ത് കമ്മത്ത്, സിന്നി സുജിത്ത്, യുവിആര്‍ മൂവീസ്, ജോണ്‍ പി എബ്രഹാം എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. ഫൈന്‍ ജോര്‍ജ് വര്‍ഗീസാണ് ചിത്രത്തിന്റെ എഡിറ്റിങ്ങും ക്രീയേറ്റീവ് ഡയറക്ഷനും കൈകാര്യം ചെയ്യുന്നത്.
 
Other News in this category

 
 




 
Close Window