Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.9384 INR
ukmalayalampathram.com
Fri 18th Sep 2026
 
 
സിനിമ
  Add your Comment comment
സുനില്‍ സുബ്രഹ്‌മണ്യന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഒടിയങ്കം' ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി
Text By: UK Malayalam Pathram
പുസ്തകങ്ങളിലൂടെ പറഞ്ഞുകേട്ട കഥകളിലൂടെ മലയാളിക്ക് പരിചിതമാണ് ഒടിയനും ഒടിയന്റെ ലോകവും.
യൂട്യൂബില്‍ വന്‍ ഹിറ്റായ ഒടിയപുരാണം എന്ന ഷോര്‍ട്ട് ഫിലിമും പ്രേക്ഷകന് ഒടിയനെ കൂടുതല്‍ പരിചിതനാക്കി. ആദ്യത്തെ ഒടിയനെ കുറിച്ച് കേട്ടിട്ടുണ്ടോ ? ചരിത്രത്താളുകളില്‍ എഴുതപ്പെട്ട ആദ്യ ഒടിയന്റെ പിറവിയെ ആസ്പദമാക്കിയാണ് 'ഒടിയങ്ക'ത്തിന്റ കഥ തുടങ്ങുന്നത്.പ്രണയവും പ്രതികാരവും ഇഴചേര്‍ത്ത് ദൃശ്യഭംഗിക്കും സംഗീതത്തിനും ഒരു പോലെ പ്രാധാന്യം നല്‍കിയാണ് 'ഒടിയങ്കം' പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്.
Watch Video: -


ഒടിയപുരാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സുനില്‍ സുബ്രഹ്‌മണ്യന്‍ തന്നെയാണ് ഒടിയങ്കത്തിന്റെയും അമരത്ത്. സുനില്‍ സുബ്രഹ്‌മണ്യന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഒടിയങ്കം' ഉടന്‍ തീയറ്ററുകളിലെത്തും.

ശ്രീജിത്ത് പണിക്കര്‍, നിഷാ റിധി, അഞ്ജയ് അനില്‍,ഗോപിനാഥ് രാമന്‍, സോജ, വന്ദന, വിനയ,പീശപ്പിള്ളി രാജീവന്‍, ശ്രീമൂലനഗരം പൊന്നന്‍ എന്നിവരാണ് ഒടിയങ്കത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീ മഹാലക്ഷ്മി എന്റര്‍പ്രൈസസിന്റെ ബാനറില്‍ പ്രവീണ്‍കുമാര്‍ മുതലിയാര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഭിജിത്ത് അഭിലാഷ് നിര്‍വ്വഹിക്കുന്നു. എഡിറ്റിങ് ജിതിന്‍ ഡി.കെയും സംഗീതം-റിജോഷും നിര്‍വഹിക്കുന്നു. വിവേക് മുഴക്കുന്ന്, ജയകുമാര്‍പവിത്രന്‍, ജയന്‍ പാലക്കല്‍ എന്നിവരുടേതാണ് വരികള്‍.
 
Other News in this category

 
 




 
Close Window