Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
ലേബര്‍ ഡെപ്യൂട്ടി നേതൃസ്ഥാനം ലക്ഷ്യമിട്ട് ആറു വനിതകള്‍
reporter

ലണ്ടന്‍: ലേബര്‍ പാര്‍ട്ടിയില്‍ ഡപ്യൂട്ടി ലീഡര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ആറുപേര്‍ രംഗത്ത്. പാര്‍ട്ടിയിലെ പ്രമുഖരായ 6 വനിതാ നേതാക്കളാണ് എയ്ഞ്ചല റെയ്‌നറുടെ പിന്‍ഗാമിയായി മത്സരിക്കാന്‍ പാര്‍ട്ടി എംപിമാരുടെയും പ്രവര്‍ത്തകരുടെയും സംഘടനകളുടെയും പിന്തുണ തേടുന്നത്. ഹൗസിങ് സെക്രട്ടറിയും ഡപ്യൂട്ടി പ്രധാനമന്ത്രിയുമായിരുന്ന പാര്‍ട്ടി ഉപനേതാവ് എയ്ഞ്ചല റെയ്‌നര്‍ നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണം നേരിട്ടാണ് കഴിഞ്ഞദിവസം രാജിവച്ചത്. ഫ്‌ലാറ്റ് വാങ്ങിയപ്പോള്‍ ആവശ്യമായ നികുതി നല്‍കിയില്ലെന്നായിന്നു ഇവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം.

80 എംപിമാരുടെ പിന്തുണയ്?ക്കൊപ്പം പാര്‍ട്ടിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന മൂന്നു ഗ്രൂപ്പുകളുടെയോ യൂണിയനുകളുടെയോ പിന്തുണയും സ്ഥാനാര്‍ഥിത്വത്തിന് ആവശ്യമാണ്. ഇത് ലഭിക്കാത്തപക്ഷം അഞ്ചു ശതമാനം ലോക്കല്‍ പാര്‍ട്ടി അംഗങ്ങളുടെ പിന്തുണ തേടിയും മത്സരത്തിന് ഇറങ്ങാം. സെപ്റ്റംബര്‍ 11നാണ് എംപിമാരുടെ പിന്തുണ നേടാനുള്ള അവസാന സമയം. 80 എംപിമാരുടെ പിന്തുണ ലഭിക്കുന്നവര്‍ ഇതിനുശേഷം സെപ്റ്റംബര്‍ 27നു മുന്‍പായി മൂന്നു യൂണിയനുകളുടെയോ അഞ്ചു ശതമാനം ലോക്കല്‍ പാര്‍ട്ടി അംഗങ്ങളുടെയോ പിന്തുണ നേടണം. ഒക്ടോബര്‍ എട്ടുമുതല്‍ പാര്‍ട്ടി അംഗങ്ങള്‍ക്കും അഫിലിയേറ്റര്‍ സപ്പോര്‍ട്ടേഴ്‌സിനും ബാലറ്റുകള്‍ ലഭിക്കും. ഒക്ടോബര്‍ 23 വരെയാണ് വോട്ട് രേഖപ്പെടുത്താനുള്ള സമയം. 25ന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. പാര്‍ട്ടിയുടെ ഭാവി ദിശ നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പായി വിലയിരുത്തപ്പെടുന്നതിനാല്‍ ഡെപ്യൂട്ടി ലീഡര്‍ തിരഞ്ഞെടുപ്പിന് വലിയ വാര്‍ത്താ പ്രാധാന്യമാണ് ലഭിക്കുന്നത്.

ഇതിനോടകം ആറ് പ്രമുഖ വനിതാ നേതാക്കള്‍ മത്സര സന്നദ്ധത അറിയിച്ച് രംഗത്തു വന്നുകഴിഞ്ഞു. എജ്യൂക്കേഷന്‍ സെക്രട്ടറി ബ്രിജറ്റ് ഫിലിപ്‌സണ്‍, മുതിര്‍ന്ന എംപി ഡെയിം എമിലി തോണ്‍ബറി, ഹൗസിങ് മന്ത്രി അലിസണ്‍ മക്ഗവേണ്‍, മുന്‍ മന്ത്രി ലൂസി പവ്വല്‍, എംപിമാരായ പൌള ബാര്‍ക്കര്‍, ബെല്‍ റിബൈറോ ആഡ്ഡി എന്നിവരാണ് മത്സരസന്നദ്ധത അറിയിച്ച് ക്യാംപെയ്ന്‍ തുടങ്ങിയത്.

 
Other News in this category

 
 




 
Close Window