Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
ബജറ്റിന് മുന്നോടിയായി നികുതി വര്‍ധന സൂചന; മാന്‍ഷന്‍ ടാക്‌സ് ചര്‍ച്ചയില്‍
reporter

ലണ്ടന്‍: യുകെയിലെ ബജറ്റിന് ഒരു ദിവസം ബാക്കി നില്‍ക്കെ ചാന്‍സലര്‍ റെയ്ച്ചല്‍ റീവ്സ് നികുതി വര്‍ധനയ്ക്ക് തയ്യാറെടുക്കുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്. പ്രതിവര്‍ഷം 15 ബില്യണ്‍ പൗണ്ടിന്റെ അധിക വരുമാനം ലക്ഷ്യമിട്ടാണ് നടപടികള്‍.

പ്രധാന നിര്‍ദ്ദേശങ്ങള്‍

- ബാന്‍ഡ് എഫ്, ജി, എച്ച് വീടുകള്‍ക്ക് കൗണ്‍സില്‍ ടാക്‌സ് പുനര്‍നിര്‍ണ്ണയം.

- 20 ലക്ഷം പൗണ്ടിലധികം വിലയുള്ള വീടുകള്‍ക്ക് മാന്‍ഷന്‍ ടാക്‌സ് എന്ന പേരില്‍ അധിക നികുതി.

- ടാക്‌സ് തെര്‍ഷ്ഹോള്‍ഡ് മരവിപ്പിക്കല്‍ ഇനിയും രണ്ട് വര്‍ഷം കൂടി നീട്ടാന്‍ സാധ്യത.

- ഇതിലൂടെ ലക്ഷക്കണക്കിന് ആളുകള്‍ പുതിയതായി വരുമാന നികുതി പരിധിക്കുള്ളില്‍ വരും.

സാമ്പത്തിക ബാധ്യത

- മാന്‍ഷന്‍ ടാക്‌സ് നിലവില്‍ വന്നാല്‍ ഒരു ലക്ഷത്തിലധികം വീട്ടുടമകള്‍ക്ക് ബാധ്യത.

- 2000 പൗണ്ട് വരെ അധിക നികുതി നല്‍കേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.

- ബാന്‍ഡ് എഫ് കൗണ്‍സില്‍ ടാക്‌സില്‍ പെടുന്ന 1.3 മില്ല്യണ്‍ മധ്യവര്‍ഗ്ഗ കുടുംബങ്ങള്‍ക്കും ബാധ്യത.

- ലണ്ടന്‍, സൗത്ത് ഈസ്റ്റ് മേഖലകളിലെ വീടുകള്‍ക്ക് മൂല്യം കൂടുതലായതിനാല്‍ അധിക സര്‍ചാര്‍ജ്ജ് നല്‍കേണ്ടിവരും.

പ്രദേശവാര്ിയായ ബാധ്യത

- തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടില്‍ 6,45,000 വീടുകള്‍ മുകളിലെ ബാന്‍ഡുകളില്‍ ഉള്‍പ്പെടുന്നു.

- വടക്ക് കിഴക്കന്‍ ഇംഗ്ലണ്ടില്‍ 43,000 വീടുകള്‍ മാത്രമാണ് ഈ വിഭാഗത്തില്‍.

- ബക്കിംഗ്ഹാംഷയര്‍, കെന്‍സിംഗ്ടണ്‍, ചെല്‍സി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ബാധിക്കുക.

- ബേണ്‍ലി, ബോസ്റ്റണ്‍ മേഖലകളില്‍ ബാധ്യത കുറവായിരിക്കും.

പെന്‍ഷന്‍ ആശങ്ക

- ഇന്‍കം ടാക്‌സ് പരിധികള്‍ മരവിപ്പിച്ചാല്‍ 9.3 മില്ല്യണ്‍ പെന്‍ഷന്‍കാര്‍ അധിക നികുതി നല്‍കേണ്ടിവരും.

- 2030 വരെ മരവിപ്പിക്കല്‍ നീട്ടാന്‍ സാധ്യത.

- വരുമാനം വര്‍ധിക്കുമ്പോള്‍ പെന്‍ഷന്‍ വാങ്ങുന്നവര്‍ പോലും നികുതി ബാന്‍ഡുകളില്‍ ഉള്‍പ്പെടാന്‍ സാധ്യത.

ഇംഗ്ലണ്ടിലെ പത്തിലൊന്ന് വീടുകളെ ബാധിക്കുന്ന തരത്തിലുള്ള നികുതി വര്‍ധന പ്രഖ്യാപനങ്ങളാണ് പ്രതീക്ഷിക്കുന്നത്. പെന്‍ഷന്‍ ട്രിപ്പിള്‍ ലോക്ക് നിലനിര്‍ത്തും എന്ന സൂചന നല്‍കിയിട്ടുണ്ടെങ്കിലും, ഇടത്തരക്കാരെയും പെന്‍ഷന്‍ക്കാരെയും ബാധിക്കുന്ന നടപടികളാണ് ചര്‍ച്ചയിലുളളത്.

 
Other News in this category

 
 




 
Close Window