Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 07th Oct 2026
 
 
UK Special
  Add your Comment comment
ലണ്ടനില്‍ നായയുമായി നടക്കാനിറങ്ങിയയാളെ കുത്തിക്കൊന്ന കേസ്; പ്രതിയെ അനിശ്ചിതകാലം ചികിത്സാകേന്ദ്രത്തില്‍ പാര്‍പ്പിക്കാന്‍ ഉത്തരവ്
reporter

ലണ്ടന്‍: വെസ്റ്റ് ലണ്ടനിലെ ഉക്‌സ്ബ്രിഡ്ജില്‍ നായയുമായി നടക്കാനിറങ്ങിയ വെയ്ന്‍ ബ്രോഡ്ഹര്‍സ്റ്റിനെ (49) കുത്തിക്കൊലപ്പെടുത്തുകയും രണ്ടുപേരെ ആക്രമിക്കുകയും ചെയ്ത കേസില്‍ ഡാവൂദ് സാഫിയെ സുരക്ഷിത മാനസികാരോഗ്യ ചികിത്സാകേന്ദ്രത്തില്‍ അനിശ്ചിതകാലം പാര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടു. ഒക്ടോബര്‍ അഞ്ചിന് സൗത്ത്വാര്‍ക്ക് ക്രൗണ്‍ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 2025 ഒക്ടോബര്‍ 27നായിരുന്നു സംഭവം. മിഡ്ഹര്‍സ്റ്റ് ഗാര്‍ഡന്‍സിലെ താമസസ്ഥലത്ത് വീട്ടുടമയായ ഷഹ്‌സാദ് ഫറൂഖിനെയാണ് സാഫി ആദ്യം കത്തി ഉപയോഗിച്ച് ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ ഫറൂഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് പുറത്തിറങ്ങിയ സാഫി, സമീപത്തുകൂടി നായയുമായി നടന്നുപോകുകയായിരുന്ന ബ്രോഡ്ഹര്‍സ്റ്റിനെ ആക്രമിക്കുകയായിരുന്നു. കുത്തേറ്റ അദ്ദേഹം സംഭവസ്ഥലത്തുതന്നെ മരിച്ചു. പതിനാലുകാരനായ മറ്റൊരു ആണ്‍കുട്ടിക്കും ആക്രമണത്തില്‍ പരുക്കേറ്റു.

സംഭവസമയത്ത് സാഫി സൈക്കോട്ടിക് അവസ്ഥയിലായിരുന്നുവെന്നും മിഥ്യാധാരണകള്‍ ഉള്‍പ്പെടെയുള്ള ഗുരുതര മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിച്ചിരുന്നുവെന്നും വിദഗ്ധര്‍ വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍, കുറ്റകൃത്യത്തിനുള്ള ഉത്തരവാദിത്വശേഷി കുറഞ്ഞിരുന്നുവെന്ന പരിഗണനയോടെയുള്ള 'മാന്‍സ്ലോട്ടര്‍' കുറ്റം സാഫി സമ്മതിച്ചിരുന്നു. ഫറൂഖിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ സാഫിയെ ജൂലൈയില്‍ കോടതി കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. പതിനാലുകാരനെതിരായ വധശ്രമക്കുറ്റത്തില്‍ ജൂറിക്ക് തീരുമാനത്തിലെത്താനായില്ലെങ്കിലും കുട്ടിയെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച കുറ്റം സാഫി സമ്മതിച്ചു. സാഫിയെ നാടുകടത്താനും ജഡ്ജി ശുപാര്‍ശ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ഹോം സെക്രട്ടറിയാണ്.

 
Other News in this category

 
 




 
Close Window