Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 07th Oct 2026
 
 
UK Special
  Add your Comment comment
ഓക്‌സ്‌ഫോര്‍ഡില്‍ താമസിക്കുന്ന ഹരികൃഷ്ണന് 17 വര്‍ഷം ജയില്‍ ശിക്ഷ: ലൈംഗിക പീഡനവും മറ്റ് 5 കുറ്റങ്ങളും തെളിഞ്ഞു
Text By: UK Malayalam Pathram
ഒരു സ്ത്രീയെ വര്‍ഷങ്ങളോളം ശാരീരികവും ലൈംഗികവും വൈകാരികവുമായ പീഡനങ്ങള്‍ക്ക് ഇരയാക്കിയ ഓക്‌സ്‌ഫോര്‍ഡ് സ്വദേശിയായ യുവാവിനെ 17 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. പെര്‍സി സ്ട്രീറ്റ് സ്വദേശിയായ രാജീവ് ഹരികൃഷ്ണന്‍ (33), അഞ്ച് തവണ ബലാത്സംഗം ചെയ്തത്, നിര്‍ബന്ധപൂര്‍വ്വം നിയന്ത്രിക്കാന്‍ ശ്രമിച്ചത്, മനഃപൂര്‍വ്വം ശ്വാസം മുട്ടിച്ചത്, ശാരീരിക പരിക്കേല്‍പ്പിക്കും വിധം ആക്രമിച്ചത്, നീതിനിര്‍വ്വഹണത്തെ തടസ്സപ്പെടുത്താന്‍ ശ്രമിച്ചത് എന്നീ കുറ്റങ്ങളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി.
നിയന്ത്രണ ഉത്തരവ് (restraining order) ലംഘിച്ചതുമായി ബന്ധപ്പെട്ട മറ്റ് രണ്ട് കുറ്റങ്ങളും ഇയാള്‍ സമ്മതിച്ചു. തേംസ് വാലി പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍, ഓക്സ്ഫോര്‍ഡില്‍ ബലാത്സംഗക്കുറ്റത്തിന് ഒരാള്‍ക്ക് ശിക്ഷ വിധിച്ചു.
അഞ്ച് തവണ ബലാത്സംഗം ചെയ്ത കുറ്റം, നിര്‍ബന്ധപൂര്‍വ്വം നിയന്ത്രിക്കാന്‍ ശ്രമിച്ചുള്ള പെരുമാറ്റം, ഉദ്ദേശ്യപൂര്‍വ്വം ശ്വാസംമുട്ടിച്ചുള്ള ആക്രമണം, ശാരീരിക പരിക്കേല്‍പ്പിച്ചുള്ള ആക്രമണം, നിയമനടപടികളെ അട്ടിമറിക്കാന്‍ ശ്രമിച്ച കുറ്റം, നിയന്ത്രണ ഉത്തരവ് ലംഘിച്ചതുമായി ബന്ധപ്പെട്ട മറ്റ് രണ്ട് കുറ്റങ്ങള്‍ കൂടി അദ്ദേഹം സമ്മതിച്ചു.ഈ കേസിലെ ഇര ദീര്‍ഘകാലത്തോളം ശാരീരികവും ലൈംഗികവും വൈകാരികവുമായ പീഡനങ്ങള്‍ക്ക് വിധേയയായിട്ടുണ്ട്- അന്വേഷണ ഉദ്യോഗസ്ഥയായ ഡിറ്റക്ടീവ് കോണ്‍സ്റ്റബിള്‍ മരിസ ചേംബര്‍ലെയ്ന്‍ പറഞ്ഞു. ഓക്സ്ഫോര്‍ഡിലെ പേഴ്സി സ്ട്രീറ്റ് സ്വദേശിയായ 33 വയസ്സുകാരന്‍ രാജീവ് ഹരികൃഷ്ണന് ഓക്സ്ഫോര്‍ഡ് ക്രൗണ്‍ കോടതിയാണ് 17 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്.
 
Other News in this category

 
 




 
Close Window